ഫെബ്രുവരി 18ന് നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
2019 ഫെബ്രുവരി മാർച്ചിൽ നടക്കുന്ന റെഗുലർ ബിടെക് ആറാം സെമസ്റ്റർ (2013 സ്കീം) കോഴ്സ് കോഡിൽ വരുന്ന ആറും, നാലും സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2013 സ്കീം സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഫെബ്രുവരി 18 ന് നടത്താനിരുന്ന സിബിസിഎസ്എസ് അഞ്ചാം സെമസ്റ്റർ ബയോകെമിസ്ട്രി, പോളിമർ കെമിസ്ട്രി വിഷയങ്ങളുടെ പ്രാക്ടിക്കൽ ഇന്ന് അതതു കോളജുകളിൽ നടത്തും
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2019 ഏപ്രിൽ 24 മുതൽ നടത്തുന്ന മൂന്നാം സെമസ്റ്റർ, മേയ് 20 മുതൽ നടത്തുന്ന നാലാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർച്ച് 25 വരെയും 50 രൂപ പിഴയോടെ മാർച്ച് 28 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ ഒന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (റെഗുലർ, സപ്ലിമെന്ററി & ഈവനിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഏഴുവരെയും പിഴയോടെ മാർച്ച് 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 മാർച്ചിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ 2018 അഡ്മിഷൻ റെഗുലർ ബിഎ/ബിഎസ്സി/
ബികോം/ബിപിഎ/ബിബിഎ/ബിസിഎ/ബിഎംഎസ്/ബിഎസ്ഡബ്യൂ/ബിവോക് കരിയർ റിലേറ്റഡ് സിബിസിഎസ് പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 27 വരെയും 50 രൂപ പിഴയോടെ മാർച്ച് രണ്ടുവരെയും 125 രൂപ പിഴയോടെ മാർച്ച് ആറുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
25ന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട് & മൂന്ന് സബ്സിഡിയറി സ്റ്റാറ്റിസ്റ്റിക്സ് & അക്കൗണ്ടിംഗ് (2018 ഒക്ടോബർ സെഷൻ) പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജ്, കൊല്ലം എസ്.എൻ കോളജ്, ആലപ്പുഴ എസ്ഡി കോളജ് എന്നിവ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, പെരിങ്ങമല ഇക്ബാൽ കോളജ്, ആറ്റിങ്ങൽ ഗവണ്മെന്റ് കോളജ്, തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളജ്, കാഞ്ഞിരംകുളം കെഎൻഎം ഗവണ്മെന്റ് കോളജ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പുനലൂർ എസ്.എൻ കോളജ്, പന്തളം എൻഎസ്എസ് കോളജ്, കായംകുളം എംഎസ്എം കോളജ്, കൊട്ടാരക്കര എസ്.ജി കോളജ്, ശാസ്താംകോട്ട ഡി.ബി കോളജ്, ചാത്തന്നൂർ എസ്.എൻ കോളജ്, കൊല്ലം എസ്.എൻ വിമൻസ് കോളജ്, കൊല്ലം എഫ്എംഎൻ കോളജ്, അഞ്ചൽ സെന്റ് ജോണ്‍സ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പിഎച്ച്ഡി പ്രവേശന പരീക്ഷ
2019 ലെ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് ഇന്നുമുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് രണ്ട്. വിശദവിവരങ്ങൾക്ക് www.research.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പരീക്ഷാഫലം
2018 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
തീയതി നീട്ടി
2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി 23 വരെ നീട്ടി.
സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ കന്പ്യൂട്ടർ സയൻസ് ലക്ചററിനെ നിയമിക്കുന്നതിനുളള ഓണ്‍ലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 22നു വൈകുന്നേരം അഞ്ചുവരെ നീട്ടി. വിശദവിവരങ്ങൾ recruit.keralauniversity.ac.in എന്ന വെബ്സൈറ്റിൽ.