ബിഎഫ്എ പരീക്ഷകൾ മാർച്ച് ആറു മുതൽ
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കുന്ന ബിഎഫ്എ പരീക്ഷകൾ മാർച്ച് ആറു മുതൽ ആരംഭിക്കും. 19 വരെയും 500 രൂപ പിഴയോടെ 20 വരെയും 1000 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (പുതിയ സ്കീം 2018 അഡ്മിഷൻ റഗുലർ, 2018ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് ആറു മുതൽ ആരംഭിക്കും. 18 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
എംഫിൽ സീറ്റൊഴിവ്
പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 201819 എംഫിൽ ബാച്ചിലേക്കു പട്ടികജാതി വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ രേഖകളുമായി 22ന് വൈകുന്നേരം നാലിന് മുന്പായി സ്കൂൾ ഓഫീസിൽ നേരിട്ടു ഹാജരാകണം. ഫോണ്: 04812731043.
റിസർച്ച് മെത്തഡോളജി ശിൽപശാല
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ മിക്സ്ഡ് മെത്തേഡ്സ് ഗവേഷണത്തെക്കുറിച്ചു സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാർ 23, 24 തീയതികളിൽ നടക്കും. പ്രീകോണ്ഫറൻസ് ശിൽപശാല 22ന് നടക്കും. രാവിലെ 9.30ന് വൈസ് ചാൻസലർ പ്രഫ സാബു തോമസ് ഉദ്ഘാടനംചെയ്യും. ഡോ. രാജേഷ് കോമത്ത്, ഡോ. മുഹമ്മദ് അസിം, ഡോ. പദ്മംശിഖദ, ഡോ.ബ്രിജേഷ് സത്യൻ, ഡോ.ബേദാന്ത റോയ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. ഫോൺ: 9526719084.