കേരള ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ച് 27 മുതൽ ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 2 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് ഈമാസം 27 മുതൽ മാർച്ച് ഏഴുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി മാർച്ച് 11 വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി മാർച്ച് 13 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ മൂന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീമുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ഈമാസം 27നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
2018 ഡിസംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ അഞ്ചാംവർഷ ഫാം ഡി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
മാർച്ച് ആറുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈം ടേബിൾ, മാർച്ച് അഞ്ചു മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
മാർച്ച് 12 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ, മാർച്ച് 13 മുതൽ ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ, ഫസ്റ്റ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
മാർച്ച് 11ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ, മാർച്ച് 13 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2016 & 2012 സ്കീമുകൾ) തിയറി പരീക്ഷാ ടൈം ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.