ആറാം സെമസ്റ്റർ എംസിഎ ഫലം പ്രസിദ്ധീകരിച്ചു
2018 ഡിസംബറിലെ ആറാം സെമസ്റ്റർ എംസിഎ (2015 അഡ്മിഷൻ റെഗുലർ, 20112014 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി 2016 അഡ്മിഷൻ റെഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2017 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ, 2018 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബിഎസ്സി കളിനറി ആർട്സ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (സിബിസിഎസ്എസ് മോഡൽ ഒന്ന് 2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2018 മേയിൽ എസ്എംഇ ഗാന്ധിനഗർ, മണിമലക്കുന്ന്, തലപ്പാടി എന്നിവിടങ്ങളിൽ നടന്ന രണ്ടാം വർഷ ബിഎസ്സി എംഎൽടി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
അപേക്ഷാ തീയതി
ഏഴാം സെമസ്റ്റർ ബിഎച്ച്എം (പഴയ സ്കീം 2013നു മുന്പുള്ള അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ സ്പെഷൽ മേഴ്സി ചാൻസ് ഫീസായി 5,000 രൂപ പരീക്ഷഫീസിനു പുറമെ അടയ്ക്കണം. 31 വരെയും 500 രൂപ പിഴയോടെ ഫെബ്രുവരി ഒന്നു വരെയും 1,000 രൂപ സൂപ്പർഫൈനോടെ രണ്ടുവരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2018 ഡിസംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി ആറു മുതൽ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാലു മുതൽ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സർവകലാശാലയിലേക്ക് അയയ്ക്കുന്ന പരീക്ഷ സംബന്ധിച്ച അപേക്ഷകൾ പരീക്ഷാ കണ്ട്രോളർ, എംജി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ്, കോട്ടയം 686560’ എന്ന വിലാസത്തിൽ മാത്രമേ അയയ്ക്കാവൂ എന്നു രജിസ്ട്രാർ അറിയിച്ചു. കോളജുകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.