ബിരുദ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ പുനഃക്രമീകരണം
കണ്ണൂർ സർവകലാശാലയിൽ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കുന്ന ചുമതലയിൽ പുനഃക്രമീകരണം നടത്തി. ബിരുദ സർട്ടിഫിക്കറ്റിന്റെ ചുമതലയുള്ള അസിസ്റ്റന്റ് രജിസ്ട്രാർ അവധിയിൽ പോയതിനെ തുടർന്നാണ് പരീക്ഷാവിഭാഗത്തിലെ മറ്റൊരു അസിസ്റ്റന്റ് രജിസ്ട്രാർക്ക് അധിക ചുമതല നൽകിയിരിക്കുന്നത്. ബിരുദ സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന അപേക്ഷകളുടെ പരിശോധനയിൽ കാലതാമസം നേരിടാതിരിക്കുന്നതിനാണ് പുതിയ ക്രമീകരണം. സർട്ടിഫിക്കറ്റ് വിതരണത്തിനായി രൂപീകരിച്ച സെക്ഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമായി തന്നെ നടക്കുന്നതാണെന്നും ഇതുസംബന്ധിച്ച് വിദ്യാർഥികൾക്ക് യാതൊരു ആശങ്കയും ആവശ്യമില്ലെന്നും പരീക്ഷാകൺട്രോളർ അറിയിച്ചു.
ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതികൾ പുനഃക്രമീകരിച്ചു
പ്രായോഗിക പരീക്ഷകൾ നേരത്തെ തുടങ്ങുന്നതിനാൽ രണ്ട്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (റഗുലർ) അപേക്ഷാ തീയതികൾ പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി (നവംബർ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ ഫെബ്രുവരി എട്ടിന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
രണ്ടാം സെമസ്റ്റർ ബിഎഡ് (ഏപ്രിൽ 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിരുദപരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്നമുറയ്ക്ക് നടത്തും . മാർക്ക്, ഗ്രേഡ്, ഗ്രേഡ് പോയിന്റ് എന്നിവയിൽ മാറ്റമുള്ളപക്ഷം റഗുലർ വിദ്യാർഥികൾ ഒഴികെയുള്ളവർ റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം.