മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ 28ന്
2018 ഡിസംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ സി പ്ലസ് പ്ലസ് പ്രാക്ടിക്കൽ 28ന് അതതു കോളജുകളിൽ നടത്തും.
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ 2018 ഡിസംബറിൽ നടത്തിയ ബിഎ ഒന്നാം സെമസ്റ്റർ മ്യൂസിക് വയലിൻ സിബിസിഎസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), സിബിസിഎസ്എസ് (201316 അഡ്മിഷൻ റീഅപ്പിയറൻസ്, സപ്ലിമെന്ററി) പ്രാക്്ടിക്കൽ പരീക്ഷ 30,31 തീയതികളിൽ നടക്കും.
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ 2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎ വയലിൻ (സിബിസിഎസ് റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 28,29 തീയതികളിൽ കോളജിൽ നടത്തും.
അപേക്ഷ തീയതി
ഒന്നു മുതൽ നാലുവരെ വർഷത്തെ ബിഎസ്സി നഴ്സിംഗ് മേഴ്സി ചാൻസ് (20072009 അഡ്മിഷൻ) പരീക്ഷകൾക്ക് 30 വരെയും 500 രൂപ പിഴയോടെ 31 വരെയും 1,000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി നാലു വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. കൂടാതെ ആദ്യ മേഴ്സി ചാൻസ് പരീക്ഷ ഫീസായി 5,000 രൂപ പരീക്ഷാഫീസിനും സി.വി. ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം.
പരീക്ഷാഫലം
2018 മേയിലെ മൂന്നാം സെമസ്റ്റർ എംസിഎ റെഗുലർ (2016 അഡ്മിഷൻ റെഗുലർ, 2011 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്ററി), ലാറ്ററൽ എൻട്രി (2017 അഡ്മിഷൻ റെഗുലർ, വേക്കന്റ് സീറ്റ് അഡ്മിഷൻ), 2013 മുതൽ 16 വരെ അഡ്മിഷൻ (ഓൾഡ് സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴു വരെ അപേക്ഷിക്കാം.
ഫാക്കൽറ്റി പ്രോഗ്രാം
സർവകലാശാലകളിലേയും ഗവണ്മെന്റ്, എയ്ഡഡ്, അണ് എയ്ഡഡ് കോളജുകളുടെയും അധ്യാപകർക്കായി ഫെബ്രുവരി നാലു മുതൽ എട്ടുവരെ ’ മാസീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സ് ആൻഡ് ഇ കണ്ടന്റ് ഡെവലപ്മെന്റ്’ എന്ന വിഷയത്തിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തും. രജിസ്ട്രേഷൻ ഫീസ് 1,000 രൂപ. വിശദവിവരങ്ങളും അപേക്ഷാ ഫോമും വെബ്സൈറ്റിൽ. 94464 59644
കരാർ നിയമനം
എൻഎംആർ സയന്റിസ്റ്റ് കം അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. വാക്ഇൻഇന്റർവ്യൂ ഫെബ്രുവരി നാലിന് രാവിലെ 10.30 ന് സർവകലാശാല ആസ്ഥാനത്ത് . വിശദവിവരം വെബ്സൈറ്റിൽ.
റിസർച്ച് ഫെല്ലോ
പരിസ്ഥിതി പഠന വകുപ്പിൽ മൂന്നു വർഷ ഗവേഷണ പ്രോജക്ടിലേക്കു റിസർച്ച് ഫെല്ലോ, റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഓരോ ഒഴിവുണ്ട്. ഫെബ്രുവരി നാലിന് സ്കൂൾ ഓഫ് എൻവയോണ്‍മെന്റൽ സയൻസസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ബയോഡാറ്റയുമായി ഹാജരാകണം.
ഇന്റർവ്യൂ
സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. മിഡീവിയൽ ഇന്ത്യൻ ഹിസ്റ്ററി, എൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, ആർക്കിയോളജി എന്നീ വിഷയങ്ങളിൽ മൂന്നൊഴിവ്. യുജിസി മാനദണ്ഡമനുസരിച്ചുള്ള വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 31നു രാവിലെ 11ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വകുപ്പ് മേധാവിയുടെ ഓഫീസിൽ എത്തണം.