University News
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റ​സ്റ്റ് മാ​നേ​ജ്മെ​ന്‍റി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് കോ​ഴ്സു​ക​ൾ
വ​​​നം, പ​​​രി​​​സ്ഥി​​​തി, പ്ര​​​കൃ​​​തി വി​​​ഭ​​​വ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കു വേ​​​ണ്ട പ​​​രി​​​ശീ​​​ല​​​നം ന​​​ല്കു​​​ന്ന പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​ണു ഭോ​​​പ്പാ​​​ലി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് (ഐ​​​ഐ​​​എ​​​ഫ്എം). ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ഫോ​​​റ​​​സ്ട്രി മാ​​​നേ​​​ജ്മെ​​​ന്‍റ്, പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ സ​​​സ്റ്റൈ​​​ന​​​ബി​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു മ​​​തി. ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന ക്യാ​​​റ്റ്, എ​​​ക്സ്എ​​​ൽ​​​ആ​​​ർ​​​ഐ ന​​​ട​​​ത്തു​​​ന്ന സേ​​​വ്യ​​​ർ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യി​​​ലെ സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു പ്ര​​​ത്യേ​​​ക​​​മാ​​​യും അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് 1,000 രൂ​​​പ. പി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 500 രൂ​​​പ. ഫെ​​​ബ്രു​​​വ​​​രി 20 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ലൈ​​​വ്‌​​​ലി​​​ഹു​​​ഡ്, ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ്, എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ​​​താ​​​ണ് ഫോ​​​റ​​​സ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സ്.

ഷോ​​​ർ​​ട്ട് ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രെ കൊ​​​ച്ചി, ഭോ​​​പ്പാ​​​ൽ, ബം​​​ഗ​​​ളൂ​​​രു, ന്യൂ​​​ഡ​​​ൽ​​​ഹി, കോ​​​ൽ​​​ക്ക​​​ത്ത, ഗോ​​​ഹ​​​ട്ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റി​​​ന്‍റെ​​​യും തു​​​ട​​​ർ​​​ന്ന് ഗ്രൂ​​​പ് ഡി​​​സ്ക​​​ഷ​​​ൻ, ഇ​​​ന്‍റ​​​ർ​​​വ്യു എ​​​ന്നി​​​വ​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്തി​​​മ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 3,74,400 രൂ​​​പ​​​യാ​​​ണ് ആ​​​ദ്യ വ​​​ർ​​​ഷം ട്യൂ​​​ഷ​​​ൻ ഫീ​​​സ്. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 2,49,600 രൂ​​​പ. ഫോ​​​ണ്‍: 07552763466.
More News