ഒന്നു മുതൽ നാലു വരെ സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി പരീക്ഷകൾ ഫെബ്രുവരി 20ന്
എറണാകുളം ഗവണ്മെന്റ് ലോ കോളജിലെ ഒന്നു മുതൽ നാലു വരെ സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി (2011ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 20ന് ആരംഭിക്കും. 30 വരെയും 500 രൂപ പിഴയോടെ 31 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി ഒന്നു വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. വിദ്യാർഥികൾ ആദ്യ മേഴ്സി ചാൻസ് പരീക്ഷ ഫീസായി 5000 രൂപ പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്പത്, പത്ത് സെമസ്റ്റർ മേഴ്സി ചാൻസ് 2018 പരീക്ഷയ്ക്കു ഫീസടച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. സ്പെഷൽ ഫീസടച്ചതിന്റെ ഇരസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രാക്ടിക്കൽ
എംഎസ്സി (ഐടി) ഓഫ് കാന്പസ് മേയ് 2018 പരീക്ഷയുടെ വൈവാവോസി, പ്രോജക്ട് മൂല്യനിർണയം, പ്രാക്ടിക്കൽ 24, 25, 28 തീയതികളിൽ പത്തനംതിട്ട സ്റ്റാസ്, സീപാസിൽ നടക്കും. മൂല്യനിർണയത്തിനുള്ള പ്രോജക്ട് അന്നേദിവസംതന്നെ സമർപ്പിക്കണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
മൂന്നാം സെമസ്റ്റർ ബിഎസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ ആൻഡ് ബിഎഫ്ടി (യുജി സിബിസിഎസ്. 2017 അഡ്മിഷൻ റെഗുലർ) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ വിവിധ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷഫലം
2018 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ഫെബ്രുവരി ഒന്നു വരെ അപേക്ഷിക്കാം.