ജനുവരി ഏഴിന് ആരംഭിക്കാനിരുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ (2018 ഡിസംബർ സെഷൻ) 2019 ജനുവരി 10 നും 11 നും 14 നും നടക്കും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ജനുവരി ഏഴിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) ഡിഗ്രി പരീക്ഷയുടേയും നാലാം സെമസ്റ്റർ എംവിഎ ആർട്ട് ഹിസ്റ്ററി പരീക്ഷയുടേയും വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ജനുവരി 11 മുതൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാ വോസി
രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയുടെ (പിജിഡി ജിസ്റ്റ്) വൈവ വോസി പരീക്ഷ ജനുവരി നാലിനു നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
തീയതി നീട്ടി
201921 വർഷത്തേക്കുളള (2018 അഡ്മിഷൻ) ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് (കോഓപ്പറേഷൻ) വാർഷിക കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷനുളള അവസാന തീയതി 2019 ജനുവരി 31 വരെ നീട്ടി. രജിസ്ട്രേഷൻ ഫീസിനു പുറമേ ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബികോം (ആന്വൽ സ്കീമിൽ ജയിച്ച വിദ്യാർഥികൾക്ക്) അഡീഷണൽ ഇലക്ടീവ് (കോഓപ്പറേഷൻ) കോഴ്സുകൾക്ക് 2500 രൂപ പിഴയും ബിബിഎ കോഴ്സിന് 3000 രൂപ പിഴയും അടയ്ക്കണം.
ബികോം (സിബിസിഎസ്/റീസ്ട്രക്ച്ചേർഡ്/വൊക്കഷണൽ സ്ട്രീമിൽ ജയിച്ച വിദ്യാർഥികൾക്ക്) അഡീഷണൽ ഇലക്ടീവ് (കോഓപ്പറേഷൻ) കോഴ്സിന് ജനുവരി 28 നു ശേഷം രജിസ്ട്രേഷൻ ഫീസിന് പുറമേ 2500 രൂപ പിഴയോടുകൂടി ജനുവരി 31 വരെ അപേക്ഷിക്കാം.
പുതിയ രജിസ്ട്രേഷനുകൾ www.de.keralauniversity.ac.in എന്ന വെബ്സൈറ്റിൽ 26 മുതൽ ഓണ്‍ലൈനായും ബികോം അഡീഷണൽ ഇലക്ടീവ് (കോഓപ്പറേഷൻ), ബിഎ/ബികോം/ബിബിഎ റീരജിസ്ട്രേഷൻ, അഡീഷണൽ ഡിഗ്രി എന്നിവയ്ക്കുള്ള രജിസ്ട്രേഷനുകൾ ഓഫ്ലൈനായും അപേക്ഷിക്കണം.
പരീക്ഷാഫീസ്
ജനുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിടെക് 2008 സ്കീം മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴ കൂടാതെ 31 വരെയും 125 രൂപ പിഴയോടെ ജനുവരി അഞ്ചു വരെയും സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഗ്രൂപ്പ് 2 (ബി) കരിയർ റിലേറ്റഡ് 2016 അഡ്മിഷൻ (റെഗുലർ), 2015 അഡ്മിഷൻ (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), 2014 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 201819 വർഷത്തേക്കുളള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പിനു വേണ്ടിയുളള അപേക്ഷകൾ ക്ഷണിച്ചു. സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ എംഫിൽ/പിഎച്ച്ഡിയ്ക്ക് എൻറോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട വെരിഫിക്കേഷൻ പ്രൊഫോർമ രജിസ്ട്രാറുടെ മേലൊപ്പിന് വേണ്ടി 27 ന് മുന്‍പായി രജിസ്ട്രാറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കാനുളള അവസാന തീയതി 31. വിശദവിവരങ്ങൾ https://ngc.ac.in/ugc schems/ എന്ന ലിങ്കിൽ ലഭ്യമാണ്.