കണ്ണൂർ സർവകലാശാല ഇന്നത്തെ പരീക്ഷകളെല്ലാം മാറ്റി
കണ്ണൂർ: ബിജെപി ഇന്നു ഹർത്താൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷാബോർഡ് യോഗങ്ങൾ നാളെ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എംബിഎ (റഗുലർ2017 അഡ്മിഷൻ, സപ്ലിമെന്ററി ജൂലൈ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 22 വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ എൽഎൽഎം ഹാൾടിക്കറ്റ്
നിയമപഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (സിസിഎസ്എസ്സപ്ലിമെന്ററിനവംബർ 2018) പരീക്ഷയുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ ബിരുദം ഇന്റേണൽ മാർക്ക്: തീയതി നീട്ടി
ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് നവംബർ 2018 ബിരുദ പരീക്ഷയുടെ ഇന്റേണൽ മാർക്കുകൾ ഓണ്‍ലൈനായി സമർപ്പിക്കേണ്ട തീയതി 21 വരെ നീട്ടി. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ടുകൾ 28നകം സർവകലാശാലയിൽ എത്തിക്കണം.
പുതുക്കിയ പരീക്ഷാ തീയതികൾ
ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഡിസംബർ 2018) ഡിഗ്രിയുടെ മാറ്റിവച്ച പ്രായോഗിക പരീക്ഷകൾ 17 ന് പാലയാട് ഐടി എഡ്യുക്കേഷൻ സെന്ററിലും, 19 ന് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ് എന്നീ കേന്ദ്രങ്ങളിലും നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടണം.
സംവാദം
ബയോടെക്നോളജിയിൽ ഗവേഷണം നടത്തുന്ന ആർ. ശാന്തി പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം 17ന് രാവിലെ 11ന് തലശേരി പാലയാട് കാന്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗത്തിൽ നടക്കും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ പാലയാട് കാന്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.