ഒന്നാം സെമസ്റ്റർ ബിഎഡ്് പരീക്ഷകൾ 31ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലേയും ഒന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആൻഡ സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ, 20152017 അഡ്മിഷൻ സപ്ലിമെന്ററിദ്വിവത്സരം) പരീക്ഷകൾ 31ന് തുടങ്ങും. അപേക്ഷ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
മൂന്നാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (2014 അഡ്മിഷൻ റെഗുലർ, 2014ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 19ന് ആരംഭിക്കും. അപേക്ഷ ഏഴു വരെയും 500 രൂപ പിഴയോടെ 10 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 11 വരെയും സ്വീകരിക്കും.
വൈവാവോസി
ആറാം സെമസ്റ്റർ എംസിഎ നവംബർ, ഡിസംബർ 2018 പരീക്ഷയുടെ പ്രോജക്ട മൂല്യനിർണയവും വൈവാവോസിയും 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷഫലം
2018 ജനുവരിയിലെ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിസിഎ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2017 നവംബറിലെ മൂന്നും നാലും സെമസ്റ്റർ, ദ്വിവത്സര എംഎസ്സി മാത്തമാറ്റിക്സ് (മേഴ്സി ചാൻസ് പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി), നാലാം സെമസ്റ്റർ നോണ്‍ സിഎസ്എസ് (മേഴ്സി ചാൻസ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.