എട്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു
ഡിസംബർ 17ന് ആരംഭിക്കുന്നതിന് വിജ്ഞാപനം ചെയ്ത എട്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷാതീയതി പിന്നീട് അറിയിക്കും. രജിസ്ട്രേഷൻ തീയതികൾക്ക് മാറ്റമില്ല.
എംഎ ഭരതനാട്യം പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎ ഭരതനാട്യം (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2018 പ്രായോഗിക പരീക്ഷകൾ 29ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടത്തും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
ഒന്നാം സെമസ്റ്റർ പിജി ഹാൾടിക്കറ്റ്
30ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംടിടിഎം/എംഎസ്ഡബ്ല്യു (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽഒക്ടോബർ 2018) ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടീച്ചിംഗ് അസിസ്റ്റന്റ് നിയമനം
കണ്ണൂർ സർവകലാശാലയുടെ മാത്തമാറ്റിക്സ് പഠനവകുപ്പിലേക്ക് ടീച്ചിംഗ് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് വാക്ഇൻഇന്റർവ്യൂ നടത്തും. സർവകലാശാല പഠനവകുപ്പുകളിൽനിന്നും സർവകലാശാലയ്ക്ക് കീഴിലെ ഗവണ്മെന്റ്/എയ്ഡഡ്/അണ് എയ്ഡഡ് കോളജുകളിൽനിന്നും 201618 ബാച്ചിൽ ആദ്യ മൂന്നു റാങ്കുകൾ കരസ്ഥമാക്കിയവരെ മാത്രമാണ് ഇന്റർവ്യൂവിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉച്ചയ്ക്ക് 12 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (www.kannuruniversity.ac.in) സന്ദർശിക്കണം.