കുസാറ്റിലെ ഐപിആർ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തിൽ (ഐപിആർ സ്റ്റഡീസിൽ) ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് അഞ്ചു വർഷത്തേക്കു കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐപിആർ വിഭാഗത്തിൽ മൂന്നും കൊമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഒന്നും ഒഴിവുകളാണുള്ളത്. wwww.ciprs.cus at.ac.in/www.cu sat.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷയും ഡിഡിയും ഡിസംബർ 14നു മുൻപായി ഡയറക്ടർ, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ്, കുസാറ്റ്, കൊച്ചി22 എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്: 0484 2575074.