രണ്ടാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഡിസംബർ പത്തു മുതലാരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് ഇന്നുമുതൽ 22 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഡിസംബർ 10 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2012 & 2010 സ്കീം) പരീക്ഷയ്ക്ക് ഈമാസം 19 മുതൽ 28 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
ഡിസംബർ 11 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി പരീക്ഷയ്ക്ക് ഈമാസം15 മുതൽ 22 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഡിസംബർ 11 മുതൽ ആരംഭിക്കുന്ന അഞ്ചാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നുമുതൽ 22 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
ഡിസർട്ടേഷൻ തീയതി
2019 ഏപ്രിലിൽ നടത്താനുദ്ദേശിക്കുന്ന ഫൈനൽ എംഡി/ എം എസ് ആയുർവേദ ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഫൈനൽ ഡിസർട്ടേഷൻ 3150 രൂപ ഫീസോടുകൂടി ഡിസംബർ 17ന് അഞ്ചുവരെ സർവകലാശാലയിൽ സമർപ്പിക്കാം.
2019 മാർച്ചിൽ നടത്താനുദ്ദേശിക്കുന്ന എംഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് 2 സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയുടെ ഫൈനൽ ഡിസർറ്റേഷൻ 3150 രൂപ ഫീസോടുകൂടി ഡിസംബർ 13ന് അഞ്ചുവരെ സർവകലാശാലയിൽ സമർപ്പിക്കാവുന്നതാണ്.
പരീക്ഷാ തീയതി
നാളെ മുതൽ ആരംഭിക്കുന്ന ഫൈനൽ എംഡി/ എംഎസ് ആയുർവേദ ഡിഗ്രി റെഗുലർ & സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 22ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് ബിയുഎംഎസ് ഡിഗ്രി റെഗുലർ പ്രാക്ടിക്കൽ (2015 സ്കീം) പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
കഴിഞ്ഞ ജൂലൈയിൽ പരീക്ഷ നടത്തി കോടതി ഉത്തരവനുസരിച്ച് ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയുടെ റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 16നകം അപേക്ഷിക്കണം.