ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷ 26 മുതൽ
കണ്ണൂർ സർവകലാശാലയുടെ നേരത്തെ അപേക്ഷ ക്ഷണിച്ച ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ) നവംബർ 2018 പരീക്ഷ 26ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എംസിജെ ഇംപ്രൂമെന്റ്/സപ്ലിമെന്ററി അപേക്ഷ
30ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംസിജെ ഇംപ്രൂമെന്റ്/ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കാത്ത 2017 അഡ്മിഷൻ വിദ്യാർഥികൾക്ക് 12 മുതൽ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും ചലാനും 17നകം സർവകലാശാലയിൽ എത്തിക്കണം.
ഹാൾടിക്കറ്റ്
15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (സിസിഎസ്എസ് + സിബിസിഎസ്എസ്) ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
14ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎ/എംകോം (മേഴ്സി ചാൻസ് 2013ഉം അതിനു മുന്‍പുമുള്ള അഡ്മിഷൻ) മാർച്ച് 2018 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ ബിഎസ്സി ബോട്ടണി/പ്ലാന്റ് സയൻസ് പരീക്ഷ റദ്ദാക്കി
കഴിഞ്ഞ അഞ്ചിന് നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി ബോട്ടണി/പ്ലാന്റ് സയൻസ് (ഒക്ടോബർ 2018) ഡിഗ്രിയുടെ പേപ്പർ 3B03BOT/ PLS സൈക്കോളജി, മൈക്കോളജി, ലിക്കനോളജി പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷാ തീയതി പിന്നീട് അറിയിക്കും.
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയുടെ മലയാളം, ഹിന്ദി, ആന്ത്രോപ്പോളജി, ജോഗ്രഫി, ഫിസിക്കൽ എഡ്യുക്കേഷൻ, കെമിസ്ട്രി, നിയമം എന്നീ പഠനവകുപ്പുകളിലേക്ക് ടീച്ചിംഗ് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി 15ന് രാവിലെ 10ന് സർവകലാശാലയുടെ താവക്കര കാന്പസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. സർവകലാശാല പഠനവകുപ്പുകളിൽനിന്നും സർവകലാശാലയ്ക്കു കീഴിലെ ഗവ./എയ്ഡഡ്/അൺ എയ്ഡഡ് കോളജുകളിൽനിന്നും 201416, 201517 എന്നീ ബാച്ചുകളിൽ ആദ്യ മൂന്നു റാങ്കുകൾ കരസ്ഥമാക്കിയ ഉദ്യോഗാർഥികളെ മാത്രമാണ് ഇന്റർവ്യൂവിനു പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ സർവകലാശാലയുടെ www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.