ഇന്ന് നടത്താനിരുന്ന എംഎഡ് രണ്ടാം സെമസ്റ്റര്‍ (2015 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി, നാളെ നടത്താനിരുന്ന എംഎഡ് നാലാം സെമസ്റ്റര്‍ (2015 മുതല്‍ പ്രവേശനം) റഗുലര്‍ , നാളത്തെ സര്‍വകലാശാലാ പഠനവകുപ്പിലെ എല്‍ എല്‍എം നാലാം സെമസ്റ്റര്‍ (2015 സ്കീം2016 പ്രവേശനം) റഗുലര്‍ പരീക്ഷയും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പരീക്ഷാ സമയത്തിലോ കേന്ദ്രത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകള്‍ക്കും മാറ്റമില്ല.
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് 27ന് പ്രവൃത്തിദിനം
ഓഗസ്റ്റ് 18ലെ അവധിക്ക് പകരം 27ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍വകലാശാലയുടെ എല്ലാ അഫിലിയേറ്റഡ് കോളജുകള്‍ക്കും/സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്കും/സര്‍വകലാശാലാ സെന്ററുകള്‍ക്കും പ്രവൃത്തിദിനമായിരിക്കും. 27ന് മറ്റ് ജില്ലകള്‍ക്ക് അവധിയായിരിക്കും.
പരീക്ഷാ അപേക്ഷ
ബിഎഡ് ഒന്നാം സെമസ്റ്റര്‍ (2017 സിലബസ്2017, 2018 പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി, ഒന്നാം സെമസ്റ്റര്‍ (2015 സിലബസ്) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരെയും 160 രൂപ പിഴയോടെ നവംബര്‍ ഒന്ന് വരെയും ഫീസടച്ച് നവംബര്‍ മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. പ്രിന്റ് നവംബര്‍ അഞ്ചിനകം ലഭിക്കണം.
ബിഎസ് സി ബോട്ടണി പ്രാക്ടിക്കല്‍ സപ്ലിമെന്ററി
ആറാം സെമസ്റ്റര്‍ ബിഎസ് സി ബോട്ടണി പ്രാക്ടിക്കല്‍ സപ്ലിമെന്റെറി (സിസിഎസ്എസ്) പരീക്ഷ 24ന് രാവിലെ ഒമ്പത് മണിക്ക് നാട്ടിക എസ്എന്‍ കോളജ് ബോട്ടണി പഠനവിഭാഗത്തില്‍ നടക്കും.
പരീക്ഷാഫലം
ജൂണില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
എംഫില്‍ എഡ്യുക്കേഷന്‍ ഒന്ന് (ഒക്ടോബര്‍ 2017), രണ്ട് (ജൂണ്‍ 2018) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍ .
യുജി മൂന്നാം സെമസ്റ്ററില്‍ തുടര്‍പഠനം
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ 2017, 2018 വര്‍ഷങ്ങളില്‍ ബിരുദ (സിയുസിബിസിഎസ്എസ്) പഠനത്തിന് ചേര്‍ന്ന് ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് വിദൂരവിദ്യാഭ്യാസം വഴി മൂന്നാം സെമസ്റ്ററില്‍ പഠനം തുടരുന്നതിന് 27നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഹാജരാകണം. ചലാന്‍ , ടി.സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ , ജനന തിയതി തെളിയിക്കുന്ന രേഖ, അവസാന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍ : 0494 2407494, 2407356.
എക്സാമിനേഴ്സ് മീറ്റിംഗ്
രണ്ടാം സെമസ്റ്റര്‍ ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ്/ബിസിഎ (കോര്‍ /കോംപ്ലിമെന്ററി)/മൈക്രോബയോളജികമ്പ്യൂട്ടര് അപ്ലിക്കേഷന്‍ (കോംപ്ലിമെന്ററി) ഏപ്രില്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് ജില്ലയിലെ കംപ്യൂട്ടര്‍ സയന്‍സ്/ബി.സി.എ അധ്യാപകര്‍ 22ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് സിഎഎസില്‍ ഹാജരാകണം.
കോളജുകളിലെ സ്റ്റാഫ് നിര്‍ണയ അദാലത്ത് തുടങ്ങി
തേഞ്ഞിപ്പലം : കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളിലെ അധ്യാപക തസ്തികകള്‍ നിർണയിക്കുന്നതിനുള്ള അദാലത്ത് സര്‍വകലാശാലയില്‍ തുടങ്ങി. തൃശൂര്‍ ഹയര്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലുള്ള തൃശൂര്‍ പാലക്കാട് ജില്ലകളിലെ 26 കോളജുകളിലെ വര്‍ക്ക് ലോഡ് കണക്കെടുപ്പാണ് ഇപ്പോഴത്തെ അദാലത്തില്‍ നടക്കുന്നത്.
അദാലത്ത് 24 വരെയുണ്ടാകും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലുള്ള മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജുകള്‍ക്ക് വേണ്ടിയുള്ള അദാലത്ത് പിന്നീട് നടക്കും. 2010ന് ശേഷം ആദ്യമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തില്‍ രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുൾ മജീദ്, തൃശൂര്‍ ഹയര്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.കെ.സുമ, സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ രാംദാസ്, ജൂണിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ മണി, ജനറല്‍ ആൻഡ് അക്കഡേമിക് ബ്രാഞ്ചിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ പത്മജ, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ ജയശ്രി, സുദര്ശനന് എന്നിവര്‍ പങ്കെടുത്തു.