ഇന്റേണൽ മാർക്ക്: അപേക്ഷാതീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജിലെ അഞ്ചും മൂന്നും സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ ഇന്റേണൽ മാർക്കുകൾ ഓണ്‍ലൈൻ മുഖേന സമർപ്പിക്കേണ്ട അവസാന തീയതി 17 വരെ നീട്ടി.
എംഎസ്സി മെഡിക്കൽ പരീക്ഷകൾ
24ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡിസംബർ 2017), പാർട്ട് രണ്ട് രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി (സെപ്റ്റംബർ 2017) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി പ്രായോഗിക, വൈവ
ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (എംആർടി സപ്ലിമെന്ററി) മേയ് 2017 പ്രായോഗിക, വൈവ വോസി പരീക്ഷ 16ന് തലശേരി മലബാർ കാൻസർ സെന്ററിലെ കമ്യൂണിറ്റി കോളജിൽ നടക്കും.
ഒന്നാം സെമസ്റ്റർ പിജി പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രിയുടെ (സിസിഎസ്എസ്റഗുലർ, സപ്ലിമെന്ററിനവംബർ 2018) പ്രായോഗിക പരീക്ഷ 16, 17 തീയതികളിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിലും ഒന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗണ്‍സലിംഗ് സൈക്കോളജി ഡിഗ്രിയുടെ (സിസിഎസ്എസ് റഗുലർ, സപ്ലിമെന്ററിനവംബർ 2018) പ്രായോഗിക പരീക്ഷ 15, 16 തീയതികളിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലും നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.