ഒന്നും രണ്ടും സെമസ്റ്റർ കംബൈൻഡ് ബിടെക് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും സെമസ്റ്റർ കംബൈൻഡ് ബിടെക് സെഷണൽ അസസ്മെന്റ് (ഇന്റേണൽ) ഇംപ്രൂവ്മെന്റ് ഡിഗ്രി (പാർട്ട്ടൈം ഉൾപ്പെടെ2007 അഡ്മിഷൻ മുതൽ) ഏപ്രിൽ 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എംസിഎ പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലെ (ഐടിഇസി ഉൾപ്പെടെ) ഒന്നാം സെമസ്റ്റർ എംസിഎ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്ഡിസംബർ 2018) ഡിഗ്രി പരീക്ഷകൾ ഡിസംബർ അഞ്ചിന് ആരംഭിക്കും. ഓണ്‍ലൈൻ അപേക്ഷകൾ പിഴകൂടാതെ ഈമാസം 22 മുതൽ 26 വരെയും 160 രൂപ പിഴയോടെ 29 വരെയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (ചലാൻ ഉൾപ്പെടെ) 31നകവും എപിസി നവംബർ 26നകവും സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സറ്റിൽ ലഭ്യമാണ്.
മൂന്നാ സെമസ്റ്റർ ബിരുദ ടൈംടേബിൾ
30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (സിബിസിഎസ്എസ് (2014 അഡ്മിഷൻ മുതൽ) ആൻഡ് സിസിഎസ്എസ് (2013നും അതിനു മുന്‍പുമുള്ള അഡ്മിഷൻ)നവംബർ 2018) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ പിജി ഹാൾടിക്കറ്റ്
15ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി,എംകോം, എംടിടിഎം, എംഎസ്ഡബ്ല്യു (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഒക്ടോബർ 2018) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.