കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ബിഎ സംസ്കൃതം ജനറൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സിരണ്ട്, എസ്ടിഒന്ന്, ജനറൽഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 28നു വകുപ്പ് മേധാവിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഗസ്റ്റ് ലക്ചറർ ഒഴിവ്
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ബിഎ സംസ്കൃതം ഐടി വിഭാഗത്തിൽ ഐടി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസിൽ എംടെക് അഥവാ എംസിഎ ആണ് അടിസ്ഥാന യോഗ്യത. ദേവനാഗരിലിപിയിലും സംസ്കൃതത്തിലുമുള്ള പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ 28നു രാവിലെ 10ന് അടിസ്ഥാനയോഗ്യതകളുടെ ഒറിജിനൽ രേഖകൾ സഹിതം സംസ്കൃത സാഹിത്യവിഭാഗത്തിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.