യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ അഞ്ചാം സെമസ്റ്റർ ബിടെക് 2020 സ്കീം (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ), മേയ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
സീറ്റ് ഒഴിവ്
അറബിക് പഠനവകുപ്പ് നടത്തുന്ന ‘Post Graduate Diploma in Arabic Translation’ പ്രോഗ്രാമിലേക്ക് (2024 2025) എസ്സി/എസ്ടി കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട്. (എസ്സി 02, എസ്ടി 01). യോഗ്യത: അറബി ഭാഷയിൽ ബിരുദം/തത്തുല്യം. താത്പര്യമുള്ളവർ അസൽ രേഖകളുമായി 22ന് രാവിലെ 11ന് കാര്യവട്ടം കാന്പസിലെ കേരളസർവകലാശാല അറബിക് പഠനവകുപ്പിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9747318105
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
22ന് ആറ്റിങ്ങൾ ഗവ.കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ്, ജൂലൈ 2024 ബികോം പ്രാക്ടിക്കൽ പരീക്ഷകൾ 25ലേക്ക് പുനഃക്രമീകരിച്ചു.
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ/ എംഎസ്സി (റെഗുലർ 2023 അഡ്മിഷൻ), ഒന്നും രണ്ടും സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ), നവംബർ 2024 പരീക്ഷയ്ക്ക് 19 മുതൽ പിഴകൂടാതെ 26 വരെയും 150/ രൂപ പിഴയോടുകൂടി 29 വരെയും 400/ രൂപ പിഴയോടുകൂടി നവംബർ 1 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).