വിദൂരവിദ്യാഭ്യാസം: യുജി/പിജി പ്രോഗ്രാമുകളുടെ അഡ്മിഷൻ 30 വരെ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 20232024 അധ്യയന
വർഷത്തെ എട്ട് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ തുടരുന്നു.
പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ
പ്രോഗ്രാമുകൾക്കും പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി
സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ
പ്രോഗ്രാമുകൾക്കുമാണ് അഡ്മിഷൻ നടക്കുന്നത്. 30 വരെ
ഓണ്ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ ശരിപകർപ്പും അസ്സൽ
സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഒക്ടോബർ 5 ന് വൈകുന്നേരം 5 മണിക്ക് മൂൻപായി നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. മറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2023 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ (ത്രിവത്സരം) &
അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി. (മേഴ്സിചാൻസ് പ്രയർ ടു 20112012
അഡ്മിഷൻ), അഞ്ചാം സെമസ്റ്റർ (ത്രിവത്സരം) ഒൻപതാം സെമസ്റ്റർ (പഞ്ചവത്സരം)
എൽഎൽബി (പ്രയർ ടു 20112012 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഒക്ടോബർ
11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല 2023 നവംബർ 13 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്
പഞ്ചവത്സര ബിഎ., ബികോം., ബിബിഎ എൽഎൽബി മേഴ്സി ചാൻസ് പരീക്ഷകൾക്ക് (2011
അഡ്മിഷൻ) പിഴകൂടാതെ ഒക്ടോബർ 7 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും ഓഫ്ലൈനായി അപേക്ഷിക്കാവുന്നതാണ്. കേരളസർവകലാശാല നവംബർ 13 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ., ബികോം, ബിബിഎ എൽഎൽബി പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 30 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 5 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 7 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2023 ഒക്ടോബർ 12 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ
എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യു (ന്യൂ ജനറേഷൻ) (റെഗുലർ 2022
അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 &2020 അഡ്മിഷൻ) ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.