കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ എംഎ ഫിലോസഫി (20212023, 20202022 സപ്ലിമെന്ററി) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2023 മെയിൽ നടത്തിയ ജർമൻ ബി1 (ഡ്യൂഷ് ബി1) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 4, 5, 6 തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2023 ഒക്ടോബർ മൂന്നനാരംഭിക്കുന്ന നാല്, എട്ട് സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ) അപ്ലൈഡ് ആർട്ട് ആൻഡ് പെയിന്റിംഗ്, ഒക്ടോബർ നാലിനു ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ്, 2022 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ്. ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 20 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാക്കണം.