2022 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്, എംകോം (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 12 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്.അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാല യുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി) പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 13 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാല യുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശ ദവിവരങ്ങൾ വെബ്സൈറ്റിൽ.
മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്12 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണി ക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 13 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ്,മേഴ്സിചാൻസ് വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
15 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎ,ബിഎസ്സി,ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎ,എംഎസ്സി, എംകോം,എംഎംസിജെ,എംഎസ്ഡബ്ല്യൂ,എംഎഎച്ച്ആർഎം,എംഎംടിടി(റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 20192020 അഡ്മിഷൻ) വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഏഴു വരെ നീട്ടിവച്ചിരിക്കുന്നു.പിഴകൂടാതെ ഏഴുവരെയും 150 രൂപ പിഴയോടെ ഒന്‍പതു വരെയും 400 രൂപ പിഴയോടെ 10 വരെയും SLCM പോർട്ടൽ www.slcm.keralauniversity.ac.in മുഖേന അപേക്ഷിക്കാം. 2021, 2022 അഡ്മിഷൻ വിദ്യാർഥികൾ സർവകലാശാലയുടെ മറ്റൊരു മാർഗത്തിലൂടെയും അടക്കുന്നതുക രജിസ്ട്രേഷന് പരിഗണിക്കുന്നതല്ല. 2019, 2020 അഡ്മിഷൻ വിദ്യാർഥികൾ exams.keralauniversity.ac.inഎന്ന പോർട്ടൽ മുഖേന രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2022 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ (സിബിസിഎസ്.) പരീക്ഷയൂടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡികാർഡും ഹാൾടിക്കറ്റുമായി ആറു മുതൽ 15 വരെയുള്ളപ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇജെ അഞ്ച് സെക്ഷനിൽ ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിക്കുന്നു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അംഗീകാരത്തോടെശാസ്താംകോട്ട ഡിബി കോളജിൽ 2023 ജൂണിൽ തുടങ്ങുന്ന പിഎസ്സി അംഗീകരിച്ച ആറുമാസ കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്‍ഡ് ഇൻഫർമേഷൻ സയൻസ് (സിഎൽഐഎസ്സി), സർട്ടിഫിക്കറ്റ് ഇൻ കന്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സിസിഎ) കോഴ്സുകൾക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, പ്രായപരിധി ഇല്ല. ക്ലാസ്: ശനി, ഞായർ, അവധി ദിവസങ്ങളിൽ. മറ്റു കോഴ്സുകൾ ചെയ്യുന്നവർക്കും ജോലിയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷാഫോമുംപ്രോസ്പെക്ടസും www.ksmdbc.ac.in കൂടുതൽ വിവരങ്ങൾക്ക് 9446475975.
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
തിരുവനന്തപുരം ലൊയോള കോളജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്‍ഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് 20 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, ഇപ്പോൾ സർക്കാർ സർവീസിലുള്ളവർക്ക് എസ്എസ്എൽസി യോഗ്യത മതിയാകും. അപേക്ഷാഫോം 100 രൂപ.ശ്രീകാര്യത്തുള്ള ലൊയോള കോളജ് ഓഫീസിൽ നിന്നും അപേക്ഷ ഫോം ലഭ്യമാകും. അപേക്ഷ ഫോം തപാലിൽ ലഭിക്കേണ്ടവർ പ്രിൻസിപ്പലിന്റെ പേരിലെടുത്ത 100 രൂപയുടെ
ഡിഡിയും, സ്വന്തം മേൽവിലാസമെഴുതി അഞ്ചു രൂപ സ്റ്റാന്പൊട്ടിച്ച കവറും സഹിതം അപേക്ഷിക്കുക.
വിലാസം: പ്രിൻസിപ്പൽ, ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസ്, ശ്രീകാര്യം പിഒ, തിരുവനന്തപുരം 695 017, ഫോണ്‍:0471 2592059, 2591018.