പരീക്ഷാരജിസ്ട്രേഷൻ
ജൂലൈ 12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര എംബിഎ (ഇന്റഗ്രേറ്റഡ്), 2015 സ്കീം (റെഗുലർ & സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
20232025 ബാച്ചിലേക്കുള്ള എംബിഎപ്രവേശനത്തിനായി കാര്യവട്ടം കാന്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ) യിൽ വച്ച് മേയ് 29, 30 തീയതികളിൽ നടത്തിയ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് (ഒന്നാം ഘട്ടം) പ്രസിദ്ധീകരിച്ചു. www.admissions.keralauniversity.ac.in എന്ന പോർട്ടലിൽ ലഭ്യമാണ്.
ടൈംടേബിൾ
ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രകാരം ജൂലൈ 12 ന് നടത്താനിരുന്ന ബിഎ ആന്വൽ സബ്സിഡിയറി പരീക്ഷ ജൂലൈ 14 ലേക്ക് മാറ്റിയിരിക്കുന്നു. ഇതിൽ സോഷ്യോളജി വിഷയത്തിനു പകരം, ജനറൽ സൈക്കോളജി എന്ന് തിരുത്തി വായിക്കേണ്ടതാണ്.
വൈവാവോസി
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ (2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ആറുമുതൽ ഒന്പതുവരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്.