ഒന്നാം വർഷ ബിരുദ പ്രവേശനം 2023-24: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
ഗവ.,എയ്ഡഡ്,സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 202324 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ https://admissions.keralauniversity.ac.in
ആരംഭിച്ചു.
എല്ലാ കോളജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്മെന്റ് ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. ബിഎ മ്യൂസിക്, ബിപിഎ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കേണ്ടതാണ്.
പരാതിരഹിതമായ ഓണ്‍ലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർഥികൾ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോണ്‍ നന്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി 15.
സ്പോർട്സ് ക്വാട്ട
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയിലെ സ്പോർട്സ് കോളത്തിന് നേരെ യെസ് എന്ന് രേഖപ്പെടുത്തണം. സ്പോർട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനു ശേഷം സ്പോർട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷനിൽ നൽകിയിട്ടുള്ള കോളജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.
കമ്മ്യൂണിറ്റി ക്വാട്ട
എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അതാത് വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 15 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താത്പ്പര്യമുള്ള വിഷയങ്ങൾ/കോളജുകൾ മുൻഗണന അനുസരിച്ച് പ്രത്യേക ഓപ്ഷനായി നൽകേണ്ടതാണ്. വിദ്യാർഥിയുടെ കമ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളജുകൾ മാത്രമേ കമ്യൂണിറ്റി ക്വാട്ട ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകർപ്പ് കോളജിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കേണ്ടതില്ല. ആയത് അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കേണ്ടതാണ്. കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ അലോട്ട്മെന്റ് മുഖേനയാണ് നടത്തുന്നത്.
പ്രത്യേക ശ്രദ്ധയ്ക്ക്
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈൻ വഴി മാത്രം അടയ്ക്കേണ്ടതാണ്. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സംശയനിവാരണത്തിന് എല്ലാ പ്രവർത്തി ദിവസങ്ങളിലും 8281883052, 8281883053, 8281883052 എന്നീ ഹെൽപ്പ്ലൈൻ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളജുകളിൽ ഹാജരാക്കിയാൽ മതിയാകും. പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.inവെബ്സൈറ്റ് സന്ദർശിക്കുക.
പരീക്ഷാഫലം
2022 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മലയാളം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ www.slcm.keralauniversity.ac.in മുഖേന 11 ന് മുൻപായി ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെ അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി, കൗണ്‍സിലിംഗ് സൈക്കോളജി, ജിയോളജി, എംഎസ്ഡബ്ല്യൂ (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 11 ന് മുൻപ് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്/മേഴ്സിചാൻസ് വിദ്യാർഥികൾ exams.keralauniversity.ac.in
മുഖേനയും ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCMഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗ്ഗത്തിലൂടെ അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
ടൈംടേബിൾ
ജൂലൈ 12 ന് നടത്താനിരുന്ന പാർട്ട് മൂന്ന് സബ്സിഡിയറി സബ്ജക്ട് സോഷ്യോളജി ജൂലൈ 14 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ
യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ ഒന്നും രണ്ടും സെമസ്റ്റർ (2018 സ്കീം), മാർച്ച് 2023 ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വർക്ഷോപ്പ് പ്രായോഗിക പരീക്ഷ എട്ടു മുതൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് (2018 സ്കീം) ആറാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2018 & 2019 അഡ്മിഷൻ), ജൂണ്‍ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബികോം (159) (സിബിസിഎസ്), ഡിസംബർ 2022 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഇജെ
ഏഴിൽ ഇന്നു മുതൽ അഞ്ചു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
2022 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡികാർഡും ഹാൾടിക്കറ്റുമായി ബിഎസ്സി റീവാല്യുവേഷൻ സെക്ഷനിൽ ഇജെ (രണ്ട്) ഇന്നു മുതൽ ഒന്‍പതു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) ബിവോക് ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്മെന്റ് (356) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ), ജൂണ്‍ 2023 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ എട്ടു വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.