തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 202324 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷാ ഫീസടയ്ക്കുന്നതിനും ഓൺലൈനായി സമർപ്പിക്കുന്നതിനുമുള്ള സമയപരിധി ജൂൺ എട്ടുവരെയാക്കി.
www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഫീസടയ്ക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 04712324396,