University News
ലക്ചറര്‍ അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലാ എൻജിനീയറിംഗ് കോളജില്‍ മാത്തമറ്റിക്‌സ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ അഞ്ചിന് നടക്കുന്ന വാക്ഇന്‍ഇന്‍റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ കോളജ് വെബ്‌സൈറ്റില്‍.

പിഎച്ച്ഡി ഒഴിവ്

കാലിക്കട്ട് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.പി. മനോജിനു കീഴില്‍ പിഎച്ച്ഡിക്ക് നാല് ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍ പഠനവിഭാഗവുമായി ബന്ധപ്പെട്ട് ജൂണ്‍ ഏഴിന് രാവിലെ 11 ന് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

പ്രൊജക്ട് അസിസ്റ്റന്‍റ് നിയമനം

കാലിക്കട്ട് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തില്‍ കേരളാ സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്‍റെ സഹായത്തില്‍ നടത്തുന്ന പ്രൊജക്ടിലേക്ക് രണ്ട് പ്രൊജക്ട് അസിസ്റ്റന്‍റുമാരെ നിയമിക്കുന്നു. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും മറ്റ് അനുബന്ധ രേഖകളും ജൂണ്‍ 14ന് മുമ്പായി ([email protected]) എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 9446564064

പരീക്ഷ

സര്‍വകലാശാലാ എൻജിനീയറിംഗ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബിടെക് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജൂണ്‍ 14ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്ഡിഇ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമറ്റിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
More News