University News
എം​എ​സ് സി ​പ്ര​വേ​ശ​നം; ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ എം​എ​സ് സി ​കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), എം​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി), എം​എ​സ് സി ​നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി ജൂ​ൺ ആ​റു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​സൈ​ൻ​മെ​ന്‍റ് തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ ഓ​പ്ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് (202223) ഇ​ന്‍റേ​ണ​ൽ ഇ​വാ​ലു​വേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​സൈ​ൻ​മെ​ന്‍റ് 2023 ജൂ​ൺ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ലു വ​രെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം.

ഹാ​ൾ​ടി​ക്ക​റ്റ്

ജൂ​ൺ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​ബി​എ, ബി​കോം ബി​രു​ദം (പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ റ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് പ്രി​ന്‍റ് എ​ടു​ത്ത ശേ​ഷം ഫോ​ട്ടോ പ​തി​ച്ച്‌ അ​റ്റ​സ്റ്റ് ചെ​യ്ത്, ഹാ​ൾ​ടി​ക്ക​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം 1.30 ന് ​തു​ട​ങ്ങു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം.