University News
എം​എ ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ എം​എ ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദ​മാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത. നി​ല​വി​ൽ ഫ​ലം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ ആ​റ് ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ജൂ​ൺ ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​രെ സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ മൂ​ന്നാം വ​ർ​ഷ ഗ്രേ​സ് മാ​ർ​ക്കു​ക​ൾ ചേ​ർ​ത്ത​തി​നു​ശേ​ഷം പി​ന്നീ​ട് അ​ത​ത് കോ​ള​ജു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി ഏ​പ്രി​ൽ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ ജൂ​ൺ ആ​റു വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നി​ന്നു ല​ഭി​ക്കും.

ടൈം​ടേ​ബി​ൾ

സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​പ്ര​കാ​രം യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ സ്പെ​ഷ​ൽ (ഏ​പ്രി​ൽ 2023) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ലെ മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ എം‌​എ​സ്‌‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് ജൂ​ൺ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി വെ​ബ്‌​സൈ​റ്റി​ൽ സ​ന്ദ​ർ​ശി​ക്ക​ണം.