University News
എംജി ബിഎഡ് ഏകജാലകം 2023; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ഒന്നാം വര്‍ഷ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍വകലാശാലയാണ് അലോട്ട്മെന്റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിയില്‍ അതത് കമ്മ്യൂണിറ്റികളില്‍പ്പെട്ട എയ്ഡഡ് കോളജുകളിലേക്കു മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷകര്‍ കോളജുകളില്‍ ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം. ക്യാപ്പ് വഴി അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്ന്റ് ക്വാട്ടയില്‍ അപേക്ഷിക്കാന്‍ കഴിയില്ല. സ്പോര്‍ട്സ് ക്വാട്ടയിലും ഭിന്നശേഷിക്കാര്‍ക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം.
സംവരണാനുകൂല്യത്തിനുള്ള രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ്ലോഡ് ചെയ്യേണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്‌ഐബിസി, ഒഇസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഇഡബ്ല്യുഎസ് സംവരണാനുകൂല്യത്തിന് റവന്യു അധികാരികള്‍ നല്‍കുന്ന ഇന്‍കം ആന്റ് അസ്സറ്റ്സ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. എന്‍സിസി, എന്‍എസ്എസ് ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രം ഹാജരാക്കണം. വിമുക്തഭടന്മാരുടെയും സൈനികരുടെയും ആശ്രിതര്‍ക്കുള്ള ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ നിന്നുള്ള സാക്ഷ്യപത്രമാണ് വേണ്ടത്. ഈ ആനുകൂല്യത്തിന് ആര്‍മി,നേവി,എയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ. വിവിധ പ്രോഗ്രാമുകള്‍ക്ക് കോളജുകളില്‍ അടയ്ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 650 രുപയുമാണ് അപേക്ഷാ ഫീസ്. 04812733511, 04812733521, 04812733518, ഇമെയില്‍: [email protected]


അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഫലം; പുനര്‍ മൂല്യ നിര്‍ണയത്തിന് ജൂണ്‍ അഞ്ചു വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ 2020 അഡ്മിഷന്‍ ബിരുദ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഉത്തര കടലാസുകളുടെ പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോനയ്ക്കും ജൂണ്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓഫ്‌ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കഴിഞ്ഞു 20ന് പ്രസിദ്ധീകരിച്ച പരീക്ഷാ ഫലവും വിവിധ പ്രോഗ്രാമുകളുടെ പൊസിഷന്‍ ലിസ്റ്റും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും ജൂണ്‍ 15നു മുന്‍പ് കോളജുകളില്‍ എത്തിക്കും. അതിനു മുന്‍പ് ഈ രേഖകള്‍ സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കുന്നതല്ല. പുനര്‍മൂല്യനിര്‍ണയം, ഇംപ്രൂവ്‌മെന്റ് ഫലങ്ങള്‍ കാത്തിരിക്കുന്നവരുടെയും ഗ്രേസ് മാര്‍ക്കിനു അര്‍ഹരായവരുടെയും അന്തിമ ഗ്രേഡ് കാര്‍ഡ് ഈ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷമേ ലഭ്യമാകൂ.

ഇംപ്രൂവ്‌മെന്റ്, റീവാല്യുവേഷന്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മൂന്‍പ് ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് കണ്‍േസോളിഡേറ്റഡ് കാര്‍ഡ് ആവശ്യമുള്ളവര്‍ സര്‍വകലാശാല വെബ്‌സൈറ്റിലുള്ള ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് ഫോമിലുള്ള ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. മറ്റു വിദ്യാര്‍ഥികള്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതില്ല.

എംബിഎ; 31 വരെ അപേക്ഷിക്കാം

സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് സറ്റഡീസില്‍ എംബിഎ കോഴ്സിലേക്ക് 31 വരെ അപേക്ഷ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ www.admission.mgu.ac.in എന്ന ലിങ്കില്‍ . ഫോണ്‍ 8714976955

പരീക്ഷാ ടൈം ടേബിള്‍

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്റ്, മേഴ്സി ചാന്‍സ്) ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (3 മെയിന്‍) മോഡല്‍ 3 കോഴ്സിന്റെ പരീക്ഷയില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഫ്രം വിക്ടോറിയന്‍ ടു പോസ്റ്റ് മോഡേണ്‍ പിരീഡ് എന്ന വിഷയം കൂടി ഉള്‍പ്പെടുത്തി. പരീക്ഷ ജൂണ്‍ 15 ന് നടക്കും.

പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്), രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ബിരുദ പരീക്ഷകള്‍ക്ക് ജൂണ്‍ ആറു മുതല്‍ ഒന്‍പതു വരെ ഫീസടച്ച് അപേക്ഷിക്കാം. ജൂണ്‍ 10 മുതല്‍ 12 വരെ പിഴയോടെയും 13ന് സൂപ്പര്‍ ഫൈനോടെയം അപേക്ഷ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിഎച്ച്എം (2020 അഡ്മിഷന്‍ റെഗുലര്‍ പുതിയ സ്‌കീം, 2015 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013, 2014 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് പഴയ സ്‌കീം) പരീക്ഷകള്‍ക്ക് നാളെ വരെ ഫീസടച്ച് അപേക്ഷിക്കാം. 27 മുതല്‍ 29 വരെ പിഴയോടെ യും 30ന് സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. പ്രൈവറ്റ് രജിസ്ട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ ബിഎ, ബികോം (സ്പെഷല്‍ സപ്ലിമെന്ററി 2020 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് ജൂണ്‍ മൂന്നു മുതല്‍ ആറു വരെ ഫീസടച്ച് അപേക്ഷിക്കാം. ഏഴിനും എട്ടിനും പിഴയോടെയും ഒന്‍പതിന് സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷാഫിസിനൊപ്പം ഒരു പേപ്പറിന് 40 രൂപ നിരക്കില്‍ (പരമാവധി 240 രൂപ) സിവി ക്യാമ്പ് ഫീസ് അടയ്ക്കണം.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് (പുതിയ സ്‌കീം 2021, 2022 അഡ്മിഷനുകള്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററിയും ഇംപ്രൂവമെന്റും മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ ഒന്നു മുതല്‍ അതത് കോളജുകളില്‍ നടക്കും.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോ കെമിസ്ട്രി (സിഎസ്എസ് 200 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്നു മുതല്‍ അതത് കോളജുകളില്‍ നടക്കും.
നാലാം സെമസ്റ്റര്‍ സുവോളജി മോഡല്‍ (1, 2, 3) സിബിസിഎസ് (2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ മെയിന്റനന്‍സ് ആന്‍ ഇലക്ട്രോണിക്‌സ് (സിബിസിഎസ് 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ അഞ്ചു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്റി ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്നു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബോട്ടണി മോഡല്‍ (1, 2, 3) സിബിസിഎസ് (2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ ആറു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

വൈവ വോസി

ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് കോമണ്‍ (സിബിസിഎസ്എസ് 2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്റും മേഴ്സി ചാന്‍സും മേയ് 2023) പരീക്ഷയുടെ വൈവ വോസി ് 29നു രാവിലെ 10.30 മുതല്‍ എം.ജി. സര്‍വകലാശാലയിലെ പരീക്ഷാ ഭവനില്‍ നടത്തും

പരീക്ഷാ ഫലം

2022 നവംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംഎ മലയാളം (പിജിസിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ആറു വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ച് അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്സ് 2021 അഡ്മിഷന്‍ റെഗുല്‍ ജൂണ്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച്
ജൂണ്‍ ഏഴു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഡാറ്റ അനലിറ്റിക്സ്, എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്ററി നവംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ഏഴു വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്ഡാറ്റ അനലിറ്റിക്സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്ററി നവംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ഏഴു വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎ എക്കണോമെട്രിക്‌സ് (പിജിസിഎസ്എസ് റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി നവംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ഏഴു വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ച് അപേക്ഷിക്കാം.