എംഎസ്സി (എംഎൽറ്റി) കോഴ്സ് പ്രവേശനം
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എംഎസ്സി(എംഎൽറ്റി) കോഴ്സിലെ മെരിറ്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് 19 മുതൽ ജൂൺ 10 വരെ അപേക്ഷിക്കാം.
പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച ബിഎസ്സി (എംഎൽറ്റി) കോഴ്സ് 55% ത്തിൽ കുറയാതെ മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560360, 361, 362, 363, 364.