University News
പ്രൈവറ്റ് യു.ജി പരീക്ഷകള്‍ ജൂണ്‍ 14 മുതല്‍
പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ ബിഎ, ബികോം(സിബിസിഎസ്എസ് 2015,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012,2013,2014 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ജൂണ്‍ 2023) പരീക്ഷകള്‍ ജൂണ്‍ 14ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ ടൈം ടേബിള്‍

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (സ്പെഷല്‍ സപ്ലിമെന്ററി 2020 അഡ്മിഷന്‍ ബാച്ചിലെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ളത് ഏപ്രില്‍ 2023 ) ബിരുദ പരീക്ഷയോടൊപ്പം ഓപ്പണ്‍ കോഴ്സിന്റെ കംപ്യൂട്ടര്‍ സെക്യൂരിറ്റി, ഇന്‍ട്രൊഡക്ഷന്‍ ടു പ്രിന്‍സിപിള്‍സ് ഓഫ് ടൂറിസം എന്നീ പേപ്പറുകള്‍ ഉള്‍പ്പെടുത്തി. പരീക്ഷകള്‍ 23 ന് നടക്കും.

പ്രാക്ടിക്കല്‍

ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബിഎസ് സി എംഎല്‍ടി(സ്പെഷല്‍ മേഴ്സി ചാന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ ഒന്നു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

പരീക്ഷാ ഫലം

മൂന്നാം വര്‍ഷ ബിഎസ് സി മെഡിക്കല്‍ മൈക്രോബയോളജി (ന്യു സ്‌കീം 2015,2016 അഡ്മിഷനുകള്‍ ജനുവരി 2023) സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ 27 വരെ ഫീസടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

2023 ജനുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എംപിഇഎസ്(2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂണ്‍ ഒന്നു വരെ ഫീസടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.