എസ്ഡിഇ ട്യൂഷന് ഫീസ്
എസ്ഡിഇ 2021 പ്രവേശനം യുജി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ട്യൂഷന് ഫീസ് പിഴ കൂടാതെ അടയ്ക്കേണ്ട അവസാന തീയതി 20 വരെ നീട്ടിയിരിക്കുന്നു. 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 31 വരെയും ഫീസടയ്ക്കാം. ഫോണ്‍: 0494 2407356.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബിടെക്, പാര്‍ട്ട് ടൈം ബിടെക് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 30ന് തുടങ്ങും.
എസ്ഡിഇ 2019 പ്രവേശനം ബിരുദ വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ സപ്ലിമെന്ററി പരീക്ഷ 19ന് നടക്കും. പരീക്ഷയുടെ വിശദമായ സമയക്രമത്തിനും മറ്റ് വിവരങ്ങള്‍ക്കും എസ്ഡിഇ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0494 2400288, 2407356, 7494.
രണ്ടാം സെമസ്റ്റര്‍ എംവോക് സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ മാള കാര്‍മല്‍ കോളജില്‍ നടക്കും.