University News
ഫാക്കല്‍റ്റി ഒഴിവ്; 20 വരെ അപേക്ഷിക്കാം
സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ അപ്ലൈഡ് ജിയോളജിയില്‍ കരാറടിസ്ഥാനത്തിലുള്ള ഫാക്കല്‍റ്റിയുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. 20 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റില്‍

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം വര്‍ഷ ബിഎസ്‌സി എംആര്‍ടി (2008 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷന്‍, വൈവാ വോസി പരീക്ഷകള്‍ക്ക് 22 വരെ അപേക്ഷ നല്‍കാം. 23ന് ഫൈനോടെയും 24ന് സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. രണ്ടാം മേഴ്സി ചാന്‍സ് എഴുതുന്നവര്‍ പരീക്ഷാ ഫീസിനൊപ്പം 7720 രൂപ സ്പെഷല്‍ ഫീസ് അടയ്ക്കണം.

പരീക്ഷാ സമയം മാറ്റി

മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന്‍ റെഗുലര്‍, 2018, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ മൂന്നാം മേഴ്സി ചാന്‍സ്), ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍എല്‍ബി (2010 അഡ്മിഷന്‍ മൂന്നാം മേഴ്സി ചാന്‍സ്) പരീക്ഷകളുടെ സെമയക്രമം രാവിലെ 9.30 മുതല്‍ 12.30 വരെ എന്നത് അതാത് ദിവസം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെ (വെള്ളിയാഴ്ച്ചകളില്‍ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ അഞ്ചു വരെ) ആയി പുന:ക്രമീകരിച്ചു.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോടെക്നോളജി (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ അതത് കോളജുകളില്‍ നടത്തും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2018 മുതല്‍ 2020 അഡ്മിഷന്‍നുകള്‍ സപ്ലിമെന്ററി, 2018 വരെയുള്ള അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഫീസടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

2022 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സ്പേസ് സയന്‍സ് (പിജിസിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനു സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാം.