University News
അ​സൈ​ൻ​മെ​ന്‍റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ ഓ​പ്ഷ​ണ​ൽ കോ​ഓ​പ​റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് (202223 ) ഇ​ന്‍റേ​ണ​ൽ ഇ​വാ​ലു​വേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​സൈ​ൻ​മെ​ന്‍റ്, 2023 മേ​യ് 31 ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പാ​യി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം . അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

മേയ് 31 ,ജൂ​ൺ രണ്ട് തീ​യ​തി​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ,ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ൾ , യ​ഥാ​ക്ര​മം ജൂ​ൺ മൂന്ന്, അഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രി​ഷ്‌​ക​രി​ച്ച ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ, എംഎ​സ‌സി, എംസിഎ, എം ​എ​ൽഐഎ​സ് സി, ​എ​ൽഎ​ൽഎം, ​എംബിഎ (സിബിസിഎ​സ്എ​സ് 2020 സി​ല​ബ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍ററി മേയ് 2023 പ​രീ​ക്ഷ​യ്ക്ക് സ​പ്ലി​മെ​ന്‍ററി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേയ് 20 വ​രെ പി​ഴ​യി​ല്ലാ​തെ​യും മേയ് 24 വൈ​കു​ന്നേ​രം അഞ്ചു വ​രെ പി​ഴ​യോ​ടു​കൂ​ടി​യും ഓ​ൺ​ലൈ​നാ​യി അപേക്ഷിക്കാം. പ​രീ​ക്ഷാ​ഫീ​സ് എ​സ് ബി ​ഐ ക​ള​ക്ട് മു​ഖേ​ന ഒ​ടു​ക്കി​യ ശേ​ഷം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച്, അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ഫീ ​റ​സീ​റ്റ് എ​ന്നി​വ മേയ് 29ന് ​വൈ​കു​ന്നേ​രം നാലിനു മു​മ്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സമർപ്പിക്കണം.