പ്രാക്ടിക്കൽ പ്രോജക്ട് വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബിബിഎ ആറാം സെമസ്റ്റർ (2018 മുതൽ 2020 അഡ്മിഷൻ) പ്രോജക്ട് വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം ഏപ്രിൽ 2023 പ്രോജക്ട്, വൈവ പരീക്ഷകൾ 17 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കുന്നു. വിശദവിവരം വെബ്സൈറ്റിൽ.
16 മുതൽ നടത്തുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ബയോകെമിസ്ട്രി (റെഗുലർ 2020അഡ്മിഷൻ, സപ്ലിമെന്ററി 2018, 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2013 2017 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏപ്രിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല.
ഏപ്രിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ മൈക്രോബയോളജി (വൊക്കേഷനൽ) പ്രാക്ടിക്കൽ പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏപ്രിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽബി പരീക്ഷയുടെ വൈവാവോസി ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് ജനുവരി 2023 പരീക്ഷയുടെ പ്രാക്ടിക്കൽ 25 ന് യൂണിവേഴ്സിറ്റി കോളജിൽ ആരംഭിക്കും വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് വിത്ത് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (138) ജനുവരി 2023 പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
17ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ, മേയ് 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
26ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബികോം,ബിബി എഎൽഎൽബി (റെഗുലർ, സപ്ലിമെന്ററി), ബിഎ എൽഎൽബി മേഴ്സി ചാൻസ് (2012 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഏപ്രിൽ നടത്തിയ എംഎ സോഷ്യോളജി (പ്രീവിയസ് ആൻഡ് ഫൈനൽ) വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബിസിഎ/ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (വിദൂര വിദ്യാഭ്യാസം ഒക്ടോബർ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 15 മുതൽ 22 വരെയുള്ള പ്രവർത്തി ദിനങ്ങളിൽ ഇജെ 3 സെക്ഷനിൽ ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാല റഷ്യൻ പഠനവകുപ്പ് നടത്തുന്ന എം എ റഷ്യൻ (പാർട്ട് ടൈം 202326) ത്രിവത്സര പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച 50 % മാർക്കോടെ റഷ്യൻ ഭാഷയിലുള്ള ബിരുദം / ബിഎ & ബിഎസ്സിക്ക് റഷ്യൻ രണ്ടാം ഭാഷയായി (സെക്കൻഡ് ലാംഗ്വേജ്) ഉള്ള ബിരുദം ഏതെങ്കിലും ബിരുദത്തോടൊപ്പം കേരള സർവകലാശാലയുടെ റഷ്യൻ ഡിപ്ലോമ/റഷ്യൻ ഇൻറ്റഗ്രേറ്റഡ് ഡിപ്ലോമ/കേരള സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യത എന്നിവ ഉണ്ടായിരിക്കണം. പൂരിപ്പിച്ച അപേക്ഷ (വെബ്സൈറ്റിലും ലഭ്യമാണ്) ജൂണ് 15 നകം പാളയം സെനറ്റ് ഹൗസ് ക്യാന്പസിലെ റഷ്യൻ പഠനവകുപ്പ് ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷഫീസ് 105/ രൂപ രജിസ്ട്രേഷൻ ഫീസ് 105/ രൂപ.
പേഴ്സണൽ ഹിയറിംഗ് മാറ്റിവച്ചിരിക്കുന്നു
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 16, 17 തീയതികളിൽ സർവകലാശാല സെനറ്റ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിദ്യാർഥികളുടെ പേഴ്സണൽ ഹിയറിംഗ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നു. 16 ലെ ഹിയറിങ് 24 ലേക്കും 17 ലെ ഹിയറിങ് മെയ് 19 ലേക്കും മാറ്റിവച്ചിരിക്കുന്നു.