University News
ഐയുസിഡിഎസില്‍ എംഎസ്ഡബ്ല്യു
എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ (ഐയുസിഡിഎസ്) പുതിയതായി ആരംഭിക്കുന്ന മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു) പ്രോഗ്രമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക്(സയന്‍സ് വിഷയത്തില്‍ ഓപ്പണ്‍ കാറ്റഗറി 55 ശതമാനം മാര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 45 ശതമാനം മാര്‍ക്കും, മാനവിക വിഷയങ്ങള്‍ക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ 50 ശതമാനം മാര്‍ക്കും, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 45 ശതമാനം മാര്‍ക്കും) കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം www.iucds.mgu.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0481 2731580, ഇമെയില്‍: [email protected]

പരീക്ഷാ കേന്ദ്രം

16ന് തുടങ്ങുന്ന പ്രൈവറ്റ് രജിസ്ട്രേഷന്‍ മൂന്ന്, നാല് സെമസ്റ്ററുകള്‍ എംഎ, എംകോം, എംഎസ്‌സി(2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റി അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംഎച്ച്എം, എംഎംഎച്ച്, എംടിഎ, എംടിടിഎം (സിഎസ്എസ് 2018,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016,2015,2014 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 24 വരെ ഫീസടച്ച് അപേക്ഷ നല്‍കാം.

25 വരെ ഫൈനോടെയും 26 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

തൃപ്പൂണിത്തുറ, ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സിലെ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ എംഎഫ്എ (2021, 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി), ഒന്നാം വര്‍ഷം (2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി) തിയറി പരീക്ഷകള്‍ ജൂണ്‍ ആറിന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

2022 നവംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020, 2019 അഡ്മിഷനുകള്‍ സപ്ിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷമ പരിശോധനയക്കും മെയ് 27 വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ച് അപേക്ഷിക്കാം.

2022 ഓഗസ്റ്റില്‍ നടത്തിയ എംബിഎ രണ്ടാം സെമസ്റ്റര്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷമ പരിശോധനയക്കും 27 വരെ ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.