University News
പു​നഃ​പ്ര​വേ​ശ​ന​വും കോ​ള​ജ് മാ​റ്റ​വും
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്‌​ത ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ 202324 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ്രോ​ഗ്രാ​മി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​വും കോ​ള​ജ് മാ​റ്റ​വും ബി​എ എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​ന്‍റെ 202324 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ന്പ​ത് സെ​മ​സ്റ്റ​റി​ലേ​ക്ക്‌ പു​നഃ​പ്ര​വേ​ശ​ന​വും അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ മേ​യ് 23 വ​രെ അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ മു​ഖേ​ന സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ ടി​ക്ക​റ്റ്

മേ​യ് 17ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സം മൂ​ന്നാം വ​ർ​ഷ ബി​രു​ദം (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മാ​ർ​ച്ച് 2023 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് ഇ​ന്ന് ഉ​ച്ച​ക്ക് 12 മു​ത​ൽ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ഹാ​ൾ ടി​ക്ക​റ്റ് പ്രി​ന്‍റ് എ​ടു​ത്ത ശേ​ഷം ഫോ​ട്ടോ പ​തി​ച്ച് അ​റ്റ​സ്റ്റ്ചെ​യ്ത്, ഹാ​ൾ ടി​ക്ക​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 9.30 നു ​ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. ഹാ​ൾ ടി​ക്ക​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ർ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ഒ​രു ഗ​വ. അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം.

തീ​യ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ഏ​പ്രി​ൽ 2023) പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ ര​ണ്ടു വ​രെ നീ​ട്ടി.