University News
എംജി സര്‍വകലാശാലയില്‍ ഫാക്കല്‍റ്റി ഒഴിവ്
സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ അപ്ലൈഡ് ജിയോളജിയില്‍ സംവരണ വിഭാഗത്തിലെ നാല് ഒഴിവുകളില്‍ കരാറടിസ്ഥാനത്തില്‍ ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏകീകൃത ശമ്പള വ്യവസ്ഥയില്‍ ഒരു അക്കാദമിക് വര്‍ഷത്തേക്കാണ് (2023 ജൂണ്‍ 15 മുതല്‍ 2024 ഏപ്രില്‍ 15 വരെ) നിയമനം. വാര്‍ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സേവന കാലം നാലു വര്‍ഷം വരെ ദിര്‍ഘിപ്പിച്ചേക്കാം. പ്രായപരിധി യു.ജി.സി ചട്ടപ്രകാരമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന്റേതാണ്. കോളജുകളില്‍നിന്നും സര്‍വകലാശാലകളില്‍ നിന്നും വിരമിച്ച 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയാത്ത അധ്യാപകരെയും പരിഗണിക്കും. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഏകീകൃത ശമ്പള വ്യവസ്ഥയില്‍ പ്രതിമാസം 43750 രൂപയാണ് ശമ്പളം. താല്പര്യമുള്ളവര്‍ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ പൂരിപ്പിച്ച് വയസ്, സംവരണം, യോഗ്യത, അധിക യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം രജിസ്ട്രാര്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം 686 560 എന്ന വിലാസത്തിലേക്ക്
തപാലില്‍ അയയ്ക്കണം. 15 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഡിപ്ലോമ കോഴ്സ്

സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും (ഐയുസിഡിഎസ്) കോതമംഗലം ഫിസ് വാലിയും സംയുക്തമായി ജെറിയാട്രിക് റീഹാബിലിറ്റേഷന്‍ ആന്‍ഡ്് വെല്‍നെസ്സ് എന്ന വിഷയത്തില്‍ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്രീ ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. വിവിധ കേന്ദ്രങ്ങളിലായി ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഫീസ് 9000 രൂപ. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. 0481 2731580, 9947922791.

സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ (ഐയുസിഡിഎസ്) ബേസിക് കൗണ്‍സിലിംഗ് ആന്റഡ് സൈക്കോതെറാപ്പിയില്‍ 13 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തും. [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8547165178, 0481 2731580.

പരീക്ഷാ ടൈം ടേബിള്‍

ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ സിബിസിഎസ്എസ് (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്റും മേഴ്സി ചാന്‍സും) ബിരുദ പരീക്ഷകളോടൊപ്പം കൂടതല്‍ പേപ്പറുകള്‍ ഉള്‍പ്പെടുത്തി. പരീക്ഷകള്‍ യഥാക്രമം 25, 26 തീയതികളിലും ജൂണ്‍ ഏഴ്, ഒന്‍പത് തീയതികളിലും നടക്കും.

പ്രാക്ടിക്കല്‍

2023 മാര്‍ച്ചില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2021, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 12, 16, 17 തീയതികളില്‍ അതത് കോളജുകളില്‍ നടക്കും.

വൈവ വോസി

മൂന്നാം സെമസ്റ്റര്‍ എംഎഡ് (2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി (രണ്ട് വര്‍ഷ കോഴ്സ്) ഏപ്രില്‍ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ 22 മുതല്‍ 30 വരെ എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസില്‍ നടത്തും. വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റും തീസീസിന്റെ രണ്ടു പകര്‍പ്പുകളുമായി പരീക്ഷയ്ക്ക് ഹാജരാകണം. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

2022 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇലക്ട്ോണിക്സ് (2021 അഡ്മിഷന്‍ റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷമ പരിശോധനയക്കും 25 വരെ ഫീസടച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.