കണ്ണൂർ സർവകലാശാല 2022 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദബിരുദാനന്തര പ്രോഗ്രാമുകളുടെ എല്ലാ സെമസ്റ്ററുകളിലേയും ഇന്റേണൽ ഇവാലുവേഷൻ അസൈൻമെന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിഎസ്സി (മാത്സ്), ബിസിഎ (ഏപ്രിൽ 2022) സപ്ലിമെന്ററി പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ ഈ മാസം 22 വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.
മിനി പ്രോജക്ട് മൂല്യനിർണയവും പ്രായോഗിക പരീക്ഷകളും
മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി നവംബർ 2022മിനി പ്രോജക്ട് മൂല്യനിർണയം, പ്രായോഗിക പരീക്ഷകൾ എന്നിവ 2023 മേയ് 24, 25 തിയതികളിലായി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോള ജിയിലും 2023 മേയ് 15,17 തിയതികളിലായി ഡോൺബോസ്കോ കോളജ്, പാലയാട് ഐടി എഡ്യൂക്കേഷൻ സെന്റർ എന്നിവിടങ്ങളിലും നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലേയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംബിഎ ഡിഗ്രി(ഏപ്രിൽ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാന്പസിലെ ഒന്നാം സെമസ്റ്റർ എൽഎൽബി (നവംബർ 2022) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.