പിജി, പിജി ഡിപ്ലോമ പ്രവേശനം
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും ഈ അധ്യയനവര്‍ഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു, എംഎഫ്എ, എംപിഇഎസ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 20 നകം അപേക്ഷിക്കണമെന്ന് സര്‍വകലാശാല അറിയിച്ചു.
പ്രവേശന പരീക്ഷകള്‍ മേയ് എട്ട്, ഒന്‍പത്, 15, 16 തീയതികളില്‍ സര്‍വകലാശാലയുടെ മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമായി നടക്കും. പ്രവേശന പരീക്ഷയ്ക്കുളള ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട അവസാന തീയതി ഈ മാസം 28. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എംഎ/എംഎസ്സി/എംഎസ്ഡബ്ല്യു കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷാഫീസ് ഓണ്‍ലൈനായി അടയ്ക്കാം. ഒരു അപേക്ഷകന് മൂന്നു പ്രോഗ്രാമുകള്‍ക്ക് വരെ അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ പിജി പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷാ ഫീസ് അടയ്ക്കണം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.