University News
പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ എംഎൽഐബിഎസ് സി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്‍ററി, 2019 അഡ്മിഷൻ മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ എംഎൽഐ എസ് സി(2018, 2017 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 28, 29 തീയതികളിൽ ഫീസ് അടച്ച് അപേക്ഷ നൽകാം 30ന് പിഴയോടു കൂടിയും 31ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ഐഎംസിഎ(2019 അഡ്മിഷൻ റഗുലർ, 2018, 2017 അഡ്മിഷനുകൾ സപ്ലിമെന്‍ററി), ഡിഡിഎംസിഎ (2016, 2015 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 21 മുതൽ 23 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
പിഴയോടു കൂടി 24 മുതൽ 27 വരെ സൂപ്പർ ഫൈനോടുകൂടി 28നും അപേക്ഷ സ്വീകരിക്കും. ഫസ്റ്റ് മേഴ്‌സി ചാൻസ് വിദ്യാർഥികൾ പരീക്ഷാഫീസിനും സിവി ക്യാമ്പ് ഫിസിനുമൊപ്പം സ്‌പെഷ്യൽ ഫീസൃായി 5515 രൂപ അടയ്ക്കണം. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഏപ്രിൽ 11ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിവോക്(2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് 28 വരെ 29ന് പിഴയോടു കൂടിയും 30ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷിക്കാം. ടൈം ടേബിൾ വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ മെയിൻറനൻസ് ആൻഡ ഇലക്ട്രോണിക്‌സ് (സിബിസിഎസ്, ന്യു സ്‌കീം 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2020, 2019, 2018, 2017 അഡ്മിഷനുകൾ റീഅപ്പിയറൻസ് ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ 24 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്‌സ്, 2016, 2017 അഡ്മിഷനുകൾ സപ്ലിമെന്‍ററി ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

ഒന്നാം സെമസ്റ്റർ എംഎസ് സി പ്ലാന്‍റ് ബയോടെക്‌നോളജി (റഗുലർ, സപ്ലിമെന്‍ററി, ഇമ്പ്രൂവ്‌മെന്‍റ് ജൂലൈ 2022) പരീക്ഷാലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്‍റ്, എംഎസ് സി സുവോളജി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്,2019, 2020 അഡ്മിഷനുകൾ സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എംഎസ് സി ബോട്ടണി, എംഎസ് സി കെമിസ്ട്രി (2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്‍ററി ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒന്ന്, രണ്ട് സെമസ്റ്ററുകൾ എംഎസ് സി ഫിസിക്‌സ് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് ഏപ്രിൽ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം 29 വരെ ഓഫ് ലൈനായി സമർപ്പിക്കാം.

ഒന്നാം സെമസ്റ്റർ എംഎസ് സി ജിയോളജി, എംഎസ് സി സ്റ്റാറ്റിസ്റ്റിക്‌സ്അപ്ലൈഡ് (റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് ജൂലൈ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ ഒന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.