ഒന്നാം വർഷ ബിഎഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ പോർട്ടലിൽ മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജിനെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഉൾപ്പെടുത്തി. അഡ്മിഷൻ സംബന്ധിച്ച് തുടർനടപടികൾ അംഗീകാരം സംബന്ധിച്ചുള്ള എൻസിടിഇയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും. പുതിയതായി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്കും, പ്രൊഫൈൽ തിരുത്തൽ വരുത്തുവാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്കും ഈ അവസരം വിനിയോഗിച്ചു കോളേജിലെ കോഴ്സുകളിലേക്കു അപേക്ഷ സമർപ്പിക്കാവുന്നതാണ്.വിശദവരങ്ങൾക്ക് https://admissions.keralauniversity.ac.in)
പരീക്ഷ ഫലം
2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247) ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) (350) ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351), ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (328), ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315), ബിഎസ്സി എൻവിയോണ്മെന്റൽ സയൻസ് ആൻഡ് എൻവിയോണ്മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216) ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (339) (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി, 2015 2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിസംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിശദവിവരം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സിആർസിബിസിഎസ്എസ് ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2019 അഡ്മിഷൻ, സപ്ലിമെന്ററി 2015 2018 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 അഡ്മിഷൻ) ഡിസംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു ഉത്തരകടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ എംഫിൽ ഹിന്ദി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥികളുടെ (20202021) ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (സപ്ലിമെന്ററി ആൻഡ് മേഴ്സി ചാൻസ് 2011 സ്കീം) ഡിസംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ഡിസംബർ 2021ൽ നടത്തിയ സിബിസിഎസ് ബിഎസ്സി രണ്ടാം സെമസ്റ്റർ (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് /സപ്ലിമെൻററി 2019 അഡ്മിഷൻ, സപ്ലിമെന്ററി 2015 2018 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 അഡ്മിഷൻ) ഫെബ്രുവരി 2022ൽ നടത്തിയ ബിഎസ്സി ഫിസിക്സ് വിത്ത് മാത്തമാറ്റിക്സ് & മെഷീൻ ലേർണിംഗ് (2020 അഡ്മിഷൻ )എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.വിശദമായ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി 19.
ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ്. ബിഎസ്സി ഇലക്ട്രോണിക്സ് (340)ഡിഗ്രി പരീക്ഷയുടെ (2020 റെഗുലർ, 2019 ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി, 2018, 2017, 2016, 2015 സപ്ലിമെന്ററി, 2014 മേഴ്സി ചാൻസ്) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്ന അവസാന തീയതി 22. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മലയാളം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി 20.
ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 20152018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടത്തിയ രണ്ടാം സെൻസർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (339) ( 2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി, 2015 2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
ഏഴാം സെമസ്റ്റർ ബിടെക് (യുസിഇകെ) (2018 സ്കീം) മാർച്ച് 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ (ഇ.ജെ7) 22, 23 തീയതികളിൽ ഹാജരാകേണ്ടതാണ്.
പരീക്ഷ രജിസ്ട്രേഷൻ
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ (ന്യൂജനറേഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരേയും 150 രൂപ പിഴയോടുകൂടി 19 വരേയും 400 രൂപ പിഴയോടുകൂടി 22 വരേയും www.slcm.keralauniversity.ac.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് എസ്എൽസിഎം ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കേണ്ടതാണ്. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
സെപ്റ്റംബർ 13 തീയതി ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം ബി എ മേഴ്സി ചാൻസ് (2009 സ്കീം 2010, 2011, 2012, 2013 അഡ്മിഷനുകൾ,2014 സ്കീം 2014, 2015, 2016, 2017 അഡ്മിഷനുകൾ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 16 വരേയും 150 രൂപ പിഴയോടെ 20 വരേയും 400 രൂപ പിഴയോടെ 23 വരേയും അപേക്ഷിക്കാം.വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.