ഒന്നാം വർഷ ബിരുദ പ്രവേശനം 2022; ഒന്നാം ഘട്ട അലോട്ട്മെന്റ്
202223 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് (www.admissions.keralauniversity.ac.in) എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനന്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങൾ വെബ്സൈറ്റിൽ) 11 ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതും പ്രസ്തുത വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതും അവരെ രണ്ടും മൂന്നും അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്ക്കേണ്ട താണ്. ഈ ഘട്ടത്തിൽ പ്രവേശനത്തിനായി കോളജിൽ ഹാജരാകേണ്ട തില്ല.
വിദ്യാർഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ 11ന് വൈകുന്നേരം അഞ്ചിനു മുന്‍പായി നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കണം.
എംബിഎ (ഈവനിംഗ് റെഗുലർ) അപേക്ഷ ക്ഷണിച്ചു
2022 23 അധ്യയന വർഷം മുതൽ എംബിഎ (ഈവനിംഗ് റെഗുലർ) പ്രോഗ്രാം ഐഐകെ, കാര്യവട്ടം, കവടിയാർ എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമി, മണ്‍വിള അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിൽ നടക്കും. അപേക്ഷകർക്ക് 2022 ജനുവരി 1 ന് 25 വയസ് പ്രായമുണ്ടായിരിക്കണം. ബിരുദത്തിന് 50 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ പ്രവൃത്തിപരിയം. എല്ലാ അപേക്ഷകർക്കും ഗ്രൂപ്പ് ഡിസ്കഷനും വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും. ആഴ്ചയിൽ അഞ്ച് ദിവസത്തേക്ക് 5.30 ന് ശേഷമാണ് ക്ലാസ് സമയം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 അഗസ്റ്റ് 20. അപേക്ഷകൾ വഴി ഓണ്‍ലൈനായി സമർപ്പിക്കണം.
പരീക്ഷാഫലം
2022 ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് (2008 & 2013 സ്കീം), സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡേറ്റാ സയൻസ്, എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ്, എംഎസ്സി ബോട്ടണി (എഥനോബോട്ടണി ആൻഡ് എഥനോഫാർമക്കോളജി) ന്യൂജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 14. അപേക്ഷാഫീസ് ഹെരാ ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കണം. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല.
ടൈംടേബിൾ
2022 സെപ്റ്റംബർ 14 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2022 സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംഎ/ എംഎസ്സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎംസിജെ/ എംഎഎച്ച്ആർഎം (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ) (ന്യൂജനറേഷൻ കോഴ്സുകൾ ഒഴികെ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ22 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. 2021 അഡ്മിഷൻ (റെഗുലർ) അപേക്ഷകർwww.slcm.keralauniversity.ac.in എന്ന പോർട്ടൽ മുഖേന ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. 2020, 2019, 2018 അഡ്മിഷൻ അപേക്ഷകർ www.exams.keralauniversity.ac.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പെൻഷൻ/ഫാമിലി പെൻഷൻ മസ്റ്ററിംഗ് തീയതി നീട്ടി
കേരളസർവകലാശാലയിൽ നിന്നും പെൻഷൻ/ഫാമിലി പെൻഷൻ കൈപ്പറ്റുന്നവർക്കായുളള 202223 വർഷത്തെ മസ്റ്ററിംഗ് 2022 സെപ്റ്റംബർ 15 വരെ നീട്ടി. ഇതിനായി പെൻഷൻകാർക്ക് ജീവൻപ്രമാണ്‍ പോർട്ടൽ വഴി ഓണ്‍ലൈനായോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഫിനാൻസ് ഓഫീസർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തിൽ തപാൽ മാർഗം അയച്ചോ നേരിട്ടു ഹാജരായോ മസ്റ്റർ ചെയ്യാം. ജീവൻപ്രമാണ്‍ സംവിധാനം വഴി പെൻഷൻകാർക്ക് പിപിഒ നന്പർ, ആധാർ നന്പർ, മൊബൈൽ ഫോണ്‍ നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ എന്നീ രേഖകളോടെ പോസ്റ്റ് ഓഫീസ്, അക്ഷയ ജനസേവന കേന്ദ്രങ്ങളിൽ നിന്നും ഓണ്‍ലൈനായി മസ്റ്റർ ചെയ്യാം.
പിഎച്ച്ഡി നൽകി
ആർ. പ്രവീണ്‍ (എഡ്യൂക്കേഷൻ), മെറിൻ ജോർജ്, വി. വിപിൻദാസ് (ഫിസിക്സ്), എ.ജെ.ലക്ഷ്മി, എസ്. രാകേഷ് (കൊമേഴ്സ്), കെ.പി. വിഷ്ണു (മാനേജ്മെന്റ് സ്റ്റഡീസ് ), ജെ.സുധീഷ് കുമാർ, എ. ആശാറാണി (പൊളിറ്റിക്കൽ സയൻസ്), സി.എ. ലക്ഷ്മി ദേവി (സിവിൽ എൻജിനിയറിംഗ്), തേജസ് എസ്. നന്പൂതിരി (സംസ്കൃതം), എൻ.കെ.മനോഹരൻ (ഇക്കണോമിക്സ്) സംഗീത റേച്ചൽ കോരുത് (ഇംഗ്ലീഷ്) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.