പ്രൈവറ്റ് രജിസ്ട്രേഷൻ യുജി, പിജി ഇന്റേണൽ അസസ്മെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020, 2021 അഡ്മിഷൻ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ അസസ്മെന്റ് അസൈൻമെന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും. അതത് സമയത്ത് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പ്രകാരമാകണം ഓരോ സെമസ്റ്ററിലെയും അസൈൻമെന്റുകൾ വിദ്യാർഥികൾ സമർപ്പിക്കേണ്ടത്.
ഇന്റഗ്രേറ്റഡ് എംകോം തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് എംകോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 19ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്. എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് ഇത് 350 രൂപയാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ലഭ്യമാണ്.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് ഡിഗ്രി (സ്പെഷൽ) ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ ബിഎ കന്നഡ /ഇക്കണോമിക്സ് /ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ് ഡിഗ്രി (സ്പെഷൽ) നവംബർ 2021 പരീക്ഷാഫലങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 22 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകൾക്ക് 170 രൂപ പിഴയോടെ നാളെവരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി കോഴ്സ് (റഗുലർ/സപ്ലിമെന്ററി) നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ( www.kannuruniversity.ac.in) ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽനിന്നു കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടണം.
11 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ എംഎ മലയാളം പ്രോഗ്രാമിന് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ അസൽ രേഖകൾ സഹിതം നാളെ രാവിലെ 11 ന് മലയാള വിഭാഗത്തിൽ എത്തണം. ഫോൺ: 8606050283.
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിൽ എംഎസ്സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447458499.
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിൽ എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിന് എസ്ടി വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0497 2806402, 9847421467.
പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎസ്സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്സി/എസ്ടി/ഒഇസി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ബിഎസ്സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി /ഫിസിക്സ് /കംപ്യൂട്ടർ സയൻസ് /മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ പത്തിന് രാവിലെ 11 ന് മുന്പായി ഹാജരാകണം. ഫോൺ: