ഏഴാം സെമസ്റ്റർ ബിടെക്, ഡിസംബർ 2021 (2008 സ്കീം, 2013 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2022 ആഗസ്റ്റിൽ നടത്തുന്ന എട്ട്, ആറ്, നാല് സെമസ്റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്), ബിഎസ്സി കന്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) (2013 & 2019 സ്കീം) പരീക്ഷകൾ യഥാക്രമം 17, 19, 26 തീയതികളിൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
19ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ (എസ്ഡിഇ 2017 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, മാർച്ച് 2022 വിജ്ഞാപന പ്രകാരമുള്ള പരീക്ഷകൾ 12 മുതൽ കാര്യവട്ടം എസ്ഡിഇ പരീക്ഷാകേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷകൾക്ക് 22 വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ഓഗസ്റ്റ് 27 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
25ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ മേഴ്സിചാൻസ് (2009 സ്കീം 2010, 2011, 2012, 2013 അഡ്മിഷൻ, 2014 സ്കീം 2014, 2015, 2016, 2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിജി, എംടെക് (സിഎസ്എസ്)ഒന്നാംഘട്ടം അഡ്മിഷൻ
വിവിധ പഠനവകുപ്പുകളിലേക്കുള്ള പിജി, എംടെക് 2022 അഡ്മിഷന്റെ ഒന്നാംഘട്ടം 10ന് നടക്കും. മെമ്മോ വെബ്സൈറ്റിൽ. വിദ്യാർഥികൾക്ക് (admissions.keralauniversity.ac.in/css2022) ലോഗിൻ ചെയ്ത് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം.
പുതിയ കോളജ്/പുതിയ കോഴ്സ്/നിലവിലുളള കോഴ്സുകളിൽ സീറ്റ് വർധനവ്/അധിക ബാച്ച് അപേക്ഷ ക്ഷണിച്ചു
2023 24 അധ്യയന വർഷത്തേയ്ക്ക് പുതിയ കോളജ്/പുതിയ കോഴ്സ്/നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധനവ്/അധിക ബാച്ച് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരളസർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളസർവകലാശാലയുടെ ഔദ്യോഗിക വൈബ്സൈറ്റിലെ (www.keralauniversity.ac.in) അഫിലിയേഷൻ പോർട്ടൽ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനവും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള നിർദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭ്യമാണ്. പ്രസ്തുത അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചതിനുശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധമായി അപ്ലോഡ് ചെയ്തിട്ടുള്ളവയുടെ അസൽ രേഖകളും സഹിതം രജിസ്ട്രാർ, കേരളസർവകലാശാല, സെനറ്റ്ഹൗസ് ക്യാന്പസ്, പാളയം 695 034 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ 31നകം എത്തിക്കണം.
പ്രസ്തുത കവറിനു മുകളിലായി പുതിയ കോളജ്/പുതിയ കോഴ്സ്/നിലവിലുളള കോഴ്സുകളിൽ സീറ്റ് വർധനവ്/അധിക ബാച്ച്, ഇവയ്ക്കുളള അപേക്ഷ (ബാധകമായത്) എന്ന് രേഖപ്പെടുത്തണം. 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.