University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും (തി​യ​റി, പ്രാ​ക്ടി​ക്ക​ൽ & വൈ​വ വോ​സി) മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202223 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ http://admissions.keralauniversity.ac.in പ്ര​സി​ദ്ധീ​ക​രി​ച്ചു.​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം.

ഓ​പ്ഷ​ൻ, പ്രൊ​ഫൈ​ൽ ആ​ൻ​ഡ് മാ​ർ​ക്ക് ഇം​പ്രൂ​വ്മെ​ന്‍റ് എ​ന്നി​വ​യി​ൽ വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് അ​ഞ്ചു വ​രെ സ​മ​യം ഉ​ണ്ടാ​യി​രി​ക്കും. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ പ്രൊ​ഫൈ​ലി​ൽ മാ​റ്റ​ങ്ങ​ൾ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ള​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും തു​ട​ർ​ന്ന് വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ മാ​റ്റ​ങ്ങ​ൾ വ​രാം. പ്രൊ​ഫൈ​ലി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ പു​തി​യ പ്രി​ന്‍റ എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.

ടൈം​ടേ​ബി​ൾ

19 മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ,ബി​എ​സ്‌​സി, ബി​കോം ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ പ്രോ​ഗ്രാ​മു​ക​ളു​ടെ (2020 അ​ഡ്മി​ഷ​ൻ) ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തെ 2018 സ്കീം ​എ​ട്ടാം സെ​മ​സ്റ്റ​ർ, ജൂ​ലൈ 2022 ലാ​ബ് പ​രീ​ക്ഷ​ക​ൾ ഇ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തി​യ കോ​ള​ജ്,പു​തി​യ കോ​ഴ്സ്,നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്
അ​ധി​ക ബാ​ച്ച് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


2023 24 അ​ധ്യാ​യ​ന വ​ർ​ഷ​ത്തേ​യ്ക്ക് പു​തി​യ കോ​ളേ​ജ്,പു​തി​യ കോ​ഴ്സ്,നി​ല​വി​ലു​ള​ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്, അ​ധി​ക ബാ​ച്ച് എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ട് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക വൈ​ബ്സൈ​റ്റി​ലെ www.keralauniversity.ac.in അ​ഫി​ലി​യേ​ഷ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​വും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള നി​ർ​ദേ​ശ​ങ്ങ​ളും അ​ഫി​ലി​യേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31.

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ടും അ​നു​ബ​ന്ധ​മാ​യി അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ള്ള​വ​യു​ടെ അ​സ​ൽ രേ​ഖ​ക​ളും സ​ഹി​തം ര​ജി​സ്ട്രാ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, സെ​ന​റ്റ്ഹൗ​സ് ക്യാ​ന്പ​സ്, പാ​ള​യം 695 034 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലോ നേ​രി​ട്ടോ 31ന​കം എ​ത്തി​ക്ക​ണം.

ക​വ​റി​നു മു​ക​ളി​ലാ​യി പു​തി​യ കോ​ള​ജ്, പു​തി​യ കോ​ഴ്സ്,നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്,അ​ധി​ക ബാ​ച്ച്, ഇ​വ​യ്ക്കു​ള​ള അ​പേ​ക്ഷ (ബാ​ധ​ക​മാ​യ​ത്) എ​ന്ന് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. 31 നു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.