ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുടെ മാറ്റിവച്ചു.പുതുക്കിയ പരീക്ഷാത്തീയതികൾ പിന്നീട് .
പരീക്ഷാഫലം
നവംബറിൽ നടത്തിയ എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യൻ, ന്യൂട്രീഷ്യൻ ആന്‍ഡ് ഡയറ്ററ്റിക്സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി,അനലിറ്റിക്കൽ കെമിസ്ട്രി,പോളിമർ കെമിസ്ട്രി റെഗുലർ,സപ്ലിമെന്ററി,മേഴ്സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒന്‍പതു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംകോം (ഇന്റർനാഷണൽ ട്രേഡ്), എംഎസ്സി കെമിസ്ട്രി (വിത്ത് സ്പെഷലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആന്‍ഡ് ഡെവലപ്പ്മെന്റ്) ന്യൂ ജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി എട്ടുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് slcm പോർട്ടൽ മുഖേന മാത്രം അപേക്ഷിക്കുക. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല.
പരീക്ഷാഫീസ്
സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി, ബികോം എൽഎൽബി, ബിബിഎ.എൽഎൽബി റെഗുലർ,സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ആറു വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി, ബികോം എൽഎൽബി,ബിബിഎഎൽഎൽബി മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎ,എംഎസ്സി,എംകോം,എംഎസ്ഡബ്ല്യൂ,എംഎംസിജെ,എംഎഎച്ച്ആർഎം,എംപിഎ,എംടിഎ (മേഴ്സിചാൻസ് 2010 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.