University News
പിജി പ്രവേശനം: ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.admission.kannuruniversity.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​ഡ്മി​ഷ​ൻ ഫീ​സ് ഓ​ൺ​ലൈ​നാ​യി (പ്രൊ​ഫൈ​ലി​ൽ കാ​ണു​ന്ന 'Pay fees' ബ​ട്ട​ണി​ൽ ക്ലി​ക്ക് ചെ​യ്ത് SBI epay വ​ഴി) നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. മ​റ്റു രീ​തി​ക​ളി​ൽ ഫീ​സ് അ​ട​ച്ചാ​ൽ ഒ​രുകാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.
അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 610/രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 550/രൂ​പ​യു​മാ​ണ്. ഫീ​സ് അ​ടയ്​ക്കാ​ത്ത​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ക​യും അ​വ​ർ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽനി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ : 04972715261, 04972715284, 7356948230. Email id: [email protected]

ബിരുദ പ്രവേശനം: ട്രയൽ അ​ലോ​ട്ട്മെ​ന്‍റ്

202223 അ​ധ്യ​യ​നവ​ര്‍​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ര്‍​ക്ക് ലോ​ഗി​ന്‍ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ള്‍ അ​റി​യാം. അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ള്‍ തി​രു​ത്താ​നും ഓ​പ്ഷ​ന്‍ മാ​റ്റാ​നും നാളെവ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​ര​മു​ണ്ട്. അ​പേ​ക്ഷ​യി​ലെ പേ​ര്, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ​യി​ലെ പി​ഴ​വു​ക​ള്‍ തി​രു​ത്താ​നാ​യി ആ​പ്ലി​ക്കേ​ഷ​ന്‍ ന​മ്പ​റും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ​29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നുശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത് അ​ലോ​ട്ട്മെ​ന്‍റ് എ​ങ്ങ​നെ​യാ​ണ് ല​ഭി​ക്കു​ക എ​ന്ന​റി​യാ​നാ​ണ്. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്ന​തി​നു​ശേ​ഷ​വും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ഓ​പ്ഷ​ൻ മാ​റ്റാ​നും അ​വ​സ​ര​മു​ള്ള​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച ഓ​പ്ഷ​ൻ ത​ന്നെ പി​ന്നീ​ട് വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല.

ഓ​പ്ഷ​ൻ ന​ൽ​കു​മ്പോ​ൾ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ന​ൽ​കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കണം. ഒ​രി​ക്ക​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ പി​ന്നീ​ട് ഹ​യ​ർ ഓ​പ്ഷ​ൻ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ ഏ​റ്റ​വും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഓ​പ്ഷ​ൻ ഏ​റ്റ​വും ആ​ദ്യം എ​ന്ന ക്ര​മ​ത്തി​ൽ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്കണം. Website: www.admission.kannuruniversity.ac.in ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റു​ക​ള്‍ : 04972715261, 04972715284, 7356948230 email id : [email protected]

റാ​ങ്ക് ലി​സ്റ്റ്

പ​ഠ​നവ​കു​പ്പു​ക​ളി​ലെ പി​ജി കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന്‍റെ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഷു​വ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ കോ​ൾ ലെ​റ്റ​റി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന തി​യ​തി​ക​ളി​ൽ അ​ത​ത് പ​ഠ​നവ​കു​പ്പു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), ഏ​പ്രി​ൽ 2021 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ഓ​ഗ​സ്റ്റ് 29 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ് 2016 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ലു വ​രെ പി​ഴ​യി​ല്ലാ​തെ​യും ആ​റു വ​രെ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് ഓ​ഗ​സ്റ്റ് 11 ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. എ​പി​സി, ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് എ​ന്നി​വ പ​രീ​ക്ഷാ​വി​ജ്ഞാ​പ​ന​പ്ര​കാ​രം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 2016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന അ​വ​സ​ര​മാ​ണ്. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.