ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം തിരുത്തലുകൾക്ക് അവസരം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ https://admissions.keralauniversity.ac.in ഒാഗസ്റ്റ് 10 വരെ നീട്ടി.
നിലവിൽ രജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞ വിദ്യാർഥികൾക്ക് പേര്, ജനനത്തീയതി, അക്കാഡമിക് വിവരങ്ങൾ, കോളജുകളുടെയും കോഴ്സുകളുടെയും ഓപ്ഷനുകൾ തുടങ്ങിയ തിരുത്തലുകൾക്കുളള ലിങ്ക് അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.
പരീക്ഷാഫലം
2021 ഡിസംബറിൽ നടത്തിയ ഏകവത്സര എൽഎൽഎം (2020 2021) സിഎസ്എസ്, കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.ഫിൽ കെമിസ്ട്രി (2020 2021) സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ്, ബയോടെക്നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി, ബിബിഎഎൽഎൽബിപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒാഗസ്റ്റ് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ അവസാന വർഷ ബിഎ ആന്വൽ സ്കീം ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ) പരീക്ഷകളിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഇക്കണോമിക്സ്, ബിഎ അഫ്സൽ ഉൽ ഉലാമ എന്നീ മെയിൻ വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒാഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒാഗസ്റ്റ് ഒന്‍പതിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ, ഒാഗസ്റ്റ് 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.